"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
വിപ്ലവകാരികളേയും വഹിച്ചുകൊണ്ട്ഗ്രന്മ പായ്ക്കപ്പൽ 1956 ഡിസംബർ 2 ന് പ്ലായാ ലാസ് കൊളോറോഡസ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. വിചാരിച്ചിരുന്നതിലും രണ്ടും ദിവസം വൈകിയാണ് കപ്പൽ തീരത്തടുത്തത്. പരിശീലനയാത്രയിലേക്കാളും ഭാരം കൂടുതലുണ്ടായിരുന്നതിനാൽ യാത്രാ സമയം കൂടുകയായിരുന്നു.<ref name=fcmlasab112>{{cite book|title=ഫിദൽ കാസ്ട്രോ, മൈ ലൈഫ് എ സ്പോക്കൺ ഓട്ടോബയോഗ്രഫി|url=http://books.google.com.sa/books?id=Z4H45OczqPYC&printsec=frontcover&dq=fidel+castro+ramonet&hl=en&sa=X&ei=fe1MUonaL_Gv4QTHoIEY&redir_esc=y#v=onepage&q=fidel%20castro%20ramonet&f=false|last=ഇഗ്നേഷിയോ റെമോണറ്റ്|coauthor=ഫിദൽ കാസ്ട്രോ|publisher=സ്ക്രൈബ്നർ|isbn=978-1416562337|year=2009|page=182|quote=ഗ്രന്മ}}</ref> വിമതർ സിയറ മിസ്ത്ര എന്ന മലനിരകളിലേക്ക് നീങ്ങി, അവിടെ നിന്നും ആക്രമണം തുടങ്ങുക എന്നതായിരുന്നു പദ്ധതി. എന്നാൽ വിചാരിച്ചിരുന്ന അത്ര എളുപ്പമായിരുന്നില്ല ഇത്. സംഘാംഗങ്ങളിൽ ഏറെപ്പേരും ഈ ദീർഘയാത്ര കൊണ്ട് ക്ഷീണിതരായിരുന്നു. ക്ഷീണിതരായി തങ്ങളുടെ താൽക്കാലിക താവളങ്ങളിൽ വിശ്രമിച്ചിരുന്ന വിമതരെ ബാറ്റിസ്റ്റയുടെ ചാരവിമാനങ്ങൾ കണ്ടെത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അപ്രതീക്ഷിതമായ സൈന്യത്തിന്റെ ആക്രമണത്തിൽ വിമതസേന തകർന്നു. ക്യൂബൻ തീരത്തെത്തിയ 82 പേരിൽ 19 മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെ ബാറ്റിസ്റ്റയുടെ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു.
 
തുടക്കത്തിൽ കാസ്ട്രോയുടെ സേനയിൽ ചേരാൻ പ്രാദേശികരായ യുവാക്കൾ മടിച്ചുവെങ്കിലും, പിന്നീട് ഇവരുടെ ചെറിയ വിജയങ്ങൾ യുവാക്കളെ സേനയിലേക്ക് ആകർഷിച്ചു. വിമതസേനയുടെ അംഗസംഖ്യ ക്രമേണ 200 ആയി ഉയർന്നു. ഇവരെ മൂന്നു ചെറിയ സംഘങ്ങളാക്കി ആക്രമണം തുടങ്ങാനാണ് ഫിദൽ തീരുമാനിച്ചത്. ഓരോ സംഘത്തിന്റേയും നേതൃത്വം യഥാക്രമം ഫിദൽ കാസ്ട്രോ, ചെ ഗുവേര, റൗൾ കാസ്ട്രോ എന്നിവർ ഏറ്റെടുത്തു.<ref name=trfc117>{{cite book|title=ദ റിയൽ ഫിദൽ കാസ്ട്രോ|url=http://books.google.com.sa/books?id=esRje8Jo3LMC&dq=|last=ലീസസ്റ്റർ കോൾട്ട്മാൻ|publisher=യേൽ സർവ്വകലാശാല പ്രസ്സ്|isbn=978-0300107609|year=2005|page=122}}</ref> ക്യൂബയിലാകമാനം ഒരു ബാറ്റിസ്റ്റവിരുദ്ധ തരംഗം ഉയർന്നുവരുന്നുണ്ടായിരുന്നു. ക്യൂബയിലെ സംഘർഷങ്ങൾ കണ്ട്അമേരിക്ക ക്യൂബക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം ബാറ്റിസ്റ്റയെ വല്ലാതെ ബാധിച്ചു. കൂടാതെ ബാറ്റിസ്റ്റയുടെ അനുയായികൾ പോലും, വിമതസേനയിൽ ചേരുകയോ, ബാറ്റിസ്റ്റയിൽ നിന്നും അകലം പാലിക്കുകയോ ചെയ്തു. എന്നാൽ അമേരിക്കൻ കുത്തക മുതലാളിമാരും, അധോലോക സംഘങ്ങളും ബാറ്റിസ്റ്റക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്