"പി.കെ. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==വിദ്യാഭ്യാസ കാലം==
[[ആലുവ]] [[യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ|യു.സി.കോളേജിൽ]] പഠിക്കുന്ന കാലത്താണ് പി.കെ.വിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. [[എ. ഐ. എസ്. എഫ്.]] പ്രവർത്തകനായിട്ടാണ് അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. കെ.സി.മാത്യു ആയിരുന്നു അവിടെ സംഘടനാ നേതാവ്. അദ്ദേഹമാണ് വാസുദേവനെ സംഘടനയിൽ ചേർത്തത്. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരത്തിന്റെ]] അവസാന കാണ്ഡമായിരുന്നു അത്. [[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രത്തിൽ]] ബിരുദമെടുത്തതിനുശേഷം അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ]] ഭാഗമായിരുന്ന എ. ഐ. എസ്. എഫും എ.ഐ.വൈ.എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.
 
അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഒരു വിദ്യാ‍ർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ [[തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയൻ|തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ]] അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ പി.കെ.വി. [[ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ|ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ]] അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേൾഡ് ഫെഡെറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
"https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്