"പി.കെ. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
== ആദ്യകാല ജീവിതം ==
1926 മാർച്ച് രണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ പാമ്പം വീട്ടിൽ കേശവപിള്ളയുടേയും, നാണിക്കുട്ടി അമ്മയുടേയും മകനായി വാസുദേവൻ ജനിച്ചു. ഈ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായിരുന്നു വാസുദേവൻ. പിതാവ് കേശവപിള്ള ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു. [[ഉഴവൂർ|ഉഴവൂരിലെ]] [[മോനിപ്പള്ളി]] സർക്കാർ പ്രൈമറി സ്കൂളിലും, കിടങ്ങൂർ പ്രൈമറി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. [[പൊൻകുന്നം വർക്കി]] അക്കാലത്ത് വാസുദേവന്റെ അദ്ധ്യാപകനായിരുന്നു. [[പൂഞ്ഞാർ]] ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നത്. അച്ഛന്റെ കർക്കശ്ശമായ നിലപാടുകൾ മൂലം പി.കെ.വാസുദേവന് അത്തരം സമരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല. [[മന്നത്ത് പത്മനാഭൻ|മന്നത്ത് പത്മനാഭന്റെ]] അനുയായികളായിരുന്നു വാസുദേവന്റെ കുടുംബം മുഴുവൻ.<ref name=kcpap496>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=496-497|quote=പി.കെ.വാസുദേവൻ നായർ - ആദ്യകാലജീവിതം}}</ref>
 
==വിദ്യാഭ്യാസ കാലം==
"https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്