"ക്ലാപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Pkvishnu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 1:
{{Orphan|date=നവംബർ 2010}}{{ആധികാരികത}}
[[പ്രമാണം: Clappana|798px|ലഘുചിത്രം|ഇടത്ത്‌|clappana panchayat]]
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[കരുനാഗപ്പള്ളി]] താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ്‌ '''ക്ലാപ്പന'''.
ക്ളാപ്പനയുടെ നാമചരിത്രം കാർഷിക സമൃദ്ധിയിൽ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അത്യാദ്ധ്വാനികളുടേയും നാടായിരുന്നു. വിളവെടുപ്പു കാലമാകുന്നതോടെ തെക്കൻ നാടുകളിൽ നിന്ന് ഉഴവിനുള്ള മാടുകളെ കൂട്ടമായി തെളിച്ചുകൊണ്ടു വരുക പതിവായിരുന്നു. അവർ ഇടത്താവളമാക്കിയിരുന്നത് പനവൃക്ഷങ്ങൾ ധാരാളമുണ്ടായിരുന്ന ക്ളാപ്പനയിലെ തെക്കൻ പ്രദേശമാണ്. വിശ്രമത്തിനായി കളിത്തട്ടും ദാഹശമനത്തിന് തണ്ണീർ പന്തലും അവിടെയുണ്ടായിരുന്നു. ദാഹജലം നൽകുവാൻ ചുമതലപ്പെട്ട അന്നത്തെ കുടുംബമായ തണ്ണീർക്കരശ്ശേരിൽ ഇന്നും അതേ പേരിൽ അവിടെ അവശേഷിക്കുന്നു. വാണിഭക്കാർ വിശ്രമ സമയത്ത് കാളകളെ കെട്ടിയിരുന്ന പനകളുടെ നാട് എന്ന അർത്ഥത്തിൽ കാളപ്പന എന്ന് വ്യവഹരിച്ചു വന്നത് കാലം കടന്നു പോയതോടെ ക്ളാപ്പനയായി മാറി. കാതുകളിൽ നിന്നു കാതുകളിലേക്ക് കൈമാറിയ ക്ളാപ്പനയുടെ നാമകഥകളിൽ പലതും ഇനി ബാക്കി നിൽക്കുന്നു. അവയിൽ വിശ്വാസമായ ഒന്ന് നടുവാഴിത്ത ഭരണ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്. കരബലം കൊണ്ടും ധനബലം കൊണ്ടും നോക്കത്താദൂരം കയ്യടക്കിയിരുന്ന പ്രമാണിമാർ കൂറ്റൻ കാളകളെ തങ്ങൾ ലക്ഷ്യമിട്ടിരുന്ന നാട്ടിൻ പുറങ്ങളിൽ കൊണ്ട് ചെന്ന് കെട്ടിയിടുകയായിരുന്നു പതിവ്. കാളകളെ സ്വതന്ത്രമാക്കുവാൻ ചങ്കൂറ്റം കാണിക്കുന്നവരുമായി ഏറ്റുമുട്ടുകയും ജയിച്ചാൽ ആ പ്രദേശം കൂടി കയ്യടക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ഈ പ്രദേശങ്ങളിലെ വനങ്ങളിൽ ഒന്നിൽ അധികാര മോഹത്താൽ ബന്ധിക്കപ്പെട്ട കാളയുടെ ചരിത്രത്തെ തുടർന്ന് കാളയെ ബന്ധിച്ച പനയെന്ന അർത്ഥമുള്ള കാളപ്പന കാലന്തരത്തിൽ ക്ളാപ്പനയായി പരിണമിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു കഥകൂടി ക്ളാപ്പനയുടെ ചരിത്രത്താളുകളിൽ ഇനിയും ശേഷിക്കുന്നു. ക്ളാപ്പന തെക്കേ പകുതിയിലുള്ള ചിറക്കടവ് ക്ഷേത്രത്തോട് ചേർന്ന് ഒരു കൂറ്റൻ പനയുണ്ടായിരുന്നുവത്രേ. ആ പനയുടെ ചുവട്ടിൽ എത്രതന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കു കത്തിച്ചു വെച്ചാലും നിമിഷങ്ങൾക്കുള്ളിൽ ആ വിളക്ക് ക്ളാവു പിടിക്കുമായിരുന്നു. വിശേഷ സിദ്ധിയുള്ള ആ പനയാണ് വിളക്കിൽ ക്ളാവുപിടിപ്പിക്കുന്നത് എന്ന വിശ്വാസത്തിൽ അത് ‘ക്ളാവുപന’ എന്നറിയപ്പെട്ടു. കാലത്തിന്റെ മഹാ പ്രവാഹത്തിൽ ‘ക്ളാവുപന’ തലമുറകൾ മാറിയപ്പോൾ ക്ളാപ്പനയായി മാറി.
== ഐതിഹ്യം ==
ദേശചരിത്രം
ഒരു കാലത്ത് ഓച്ചിറ അമ്പലത്തിലേക്ക് കൊണ്ട് വന്നിരുന്ന കാളകളെ ഈ പ്രദേശത്തെ പനകളിൽ കെട്ടിയിരുന്നതിനാൽ കാളപ്പന എന്ന് ഇവിടം അറിയപ്പെടുകയും പിന്നീട് ലോപിച്ച് ക്ലാപ്പന ആയി എന്നുമാണ് ഐതിഹ്യം.
കായംകുളം രാജാവിന്റെ അധികാര അതിർത്തിക്കുള്ളിലായിരുന്നു ക്ളാപ്പന. ക്ളാപ്പന രാജാവിന്റെ പ്രതിപുരുഷനായി ഇടയനമ്പലം മുതൽ തെക്കോട്ടുള്ള പ്രദേശം മുഴുവൻ ഭരിച്ചിരുന്നത് ക്ളാപ്പന ഇടക്കർത്താവായിരുന്നു. ഇവിടെ ഇപ്പോഴുമുള്ള ചില ഗൃഹനാമങ്ങൾ അതിലേക്ക് വെളിച്ചം വീശുന്നു. ഇടക്കർത്താവിന്റെ താവളം കോട്ടയ്ക്കകം എന്നറിയപ്പെട്ടു. മഹാരാജാവ് രാജ്യകാര്യങ്ങൾക്കായി എഴുന്നള്ളി താമസിച്ചിരുന്നത് ‘കൊട്ടാരത്തിൽ’ ആയിരുന്നു. ‘പടിക്കൽ’ താമസിച്ചിരുന്നത് സ്ത്രീജനങ്ങൾ തന്നെ. ഇടക്കർത്താവിന്റെ അലക്കുകാർ ‘വെളുത്തിടത്തും’ പണ്ടാരങ്ങൾ ‘പണ്ടാരേത്തും’ താമസിച്ചു വന്നു. തണ്ണീർ പന്തലിൽ സംഭാരം വീഴ്ത്തുവാൻ ചുമതലപ്പെട്ടവർ തണ്ണീർക്കരയിലായിരുന്നു വാസം. സൈന്യം തമ്പടിച്ചിരുന്നത് ആക്കുളങ്ങരയിലും. കായംകുളം കായലിൽ നിന്ന് കിഴക്കോട്ട് കോട്ടയ്ക്കകം വരെ കെട്ടുവള്ളങ്ങൾക്ക് സഞ്ചരിക്കുവാൻ തക്കരീതിയിൽ തോട് നിർമ്മിച്ചിരുന്നു. കൃഷ്ണപുരം കൊട്ടാരത്തിൽ നിന്ന് ഈ മാർഗ്ഗത്തിലാണ് മഹാരാജാവ് ക്ളാപ്പനയിലെത്തിയിരുന്നത്. കായംകുളം രാജാവിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ എടുത്തു പറയാവുന്നത് ഇന്ന് കായംകുളം കായൽ മുതൽ തെക്ക് വട്ടക്കായൽ വരെ നീളുന്ന തഴത്തോടിന്റെ നിർമ്മാണമാണ്. ഗതാഗതം പൂർണ്ണമായും ജലമാർഗ്ഗമായിരുന്ന അക്കാലത്ത് ഇത്തരമൊരു ബൃഹത്തായ സംരംഭത്തിന്റെ പ്രയോജനം വളരെ വലുതായിരുന്നു. ക്ളാപ്പനയുടെ മദ്ധ്യഭാഗത്തുള്ള വടശ്ശേരിൽ ചെറുത്തറ, ചെറുവിൽ തുടങ്ങിയ ഭവനങ്ങളിൽ താമസിച്ചിരുന്ന ബ്രാഹ്മണർ ഇടക്കർത്താവിന്റെ ആവശ്യ പ്രകാരം ആ വീടുകൾ ഇസ്ളാംമത വിശ്വാസികൾക്ക് കൈമാറിയ ശേഷം ആദ്ധ്യാത്മിക കാര്യങ്ങൾക്കായി കോട്ടയ്ക്കുള്ളിലേക്കു താമസം മാറ്റുകയാണ് ചെയ്തത്. രാജാവിന് വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ സൈന്യവിഭാഗങ്ങളുണ്ടായിരുന്നു. നായർ സൈന്യത്തിന്റെ അധിപൻമാർ കണ്ണങ്കരക്കാരും ഈഴവ സൈന്യത്തിന്റെ അധിപൻമാരായിരുന്ന കൊച്ചാളത്തുകാരും ക്ളാപ്പനക്കാരായിരുന്നു. നികുതി പിരിവിന്റെ പ്രധാനികൾ സാധുപുരത്തു മില്ലുകാരും കണ്ണങ്കര മില്ലുകാരുമായിരുന്നു. കാരയ്ക്കാട്ടു നിന്നാണ് ‘മുതലുപിടി’ക്കാരെ (ഇന്നത്തെ ട്രഷറി ഓഫീസർ) രാജാവ് വാഴിച്ചിരുന്നത്. ബ്രാഹ്മണർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. നായർ സമുദായക്കാർ കാര്യസ്ഥൻമാരും പ്രമാണികളുമായിരുന്നു. ഈഴവരിൽ ഭൂരിഭാഗവും കൃഷിക്കാരും ബാക്കിയുള്ളവർ നെയ്ത്തുകാരുമായിരുന്നു. കോട്ടകളുടെയെല്ലാം കാവലേല്പിച്ചിരുന്നത് പാടത്തു പറയരേയായിരുന്നു. ബ്രാഹ്മണ കുടുംബത്തിലെ മൂത്തയാൾക്കു മാത്രമേ മറ്റ് ബ്രാഹ്മണ കുടംബങ്ങളിൽ നിന്നു ‘വേളി’യ്ക്ക് അർഹതയുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ നായർ കുടുംബങ്ങളിൽ നിന്നു സംബന്ധം കൂടാം. വിവാഹത്തിന് താലികെട്ടുകയോ പുടവ കൊടുക്കുകയോ പതിവുണ്ടായിരുന്നില്ല. അവരുടെ സന്തന്തികൾക്ക് സ്വത്തിനോ ശാന്തി ജോലിയ്ക്കോ അവകാശമുണ്ടായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലാണ് ക്ളാപ്പനയുടെ തെക്കുഭാഗത്ത് ഒരു സത്രം പണിതുയർത്തിയത്. അതിനാവശ്യമായ സ്ഥലം സൌജന്യമായി നൽകിയത് വടശ്ശേരിൽ ഇല്ലത്തു നിന്നാണ്. ആദ്യത്തെ സത്രം വിചാരിപ്പുകാരനായി പ്ളാക്കാട്ട് ഗോപാല പിള്ളയാണ് നിയമിതനായത്. ഈ സത്രത്തിൽ സേതുപാർവ്വതി ഭായിയും സേതുലക്ഷ്മി ഭായിയും ദിവസങ്ങളോളം താമസിച്ചിരുന്നു. തർക്ക പരിഹാരങ്ങൾ നിർദ്ദേശിച്ചിരുന്നത് കണ്ണംങ്കര ഇല്ലക്കാരായിരുന്നു. അവരുടെ തീർപ്പ് എന്തു തന്നെ ആയിരുന്നാലും അതനുസരിക്കാൻ ജനങ്ങൾ ബാധ്യസ്ഥരായിരുന്നു. മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ പടയോട്ട കാലത്ത് ക്ളാപ്പനയുടെ ഇടകർത്താവിന് കീഴടങ്ങുവാൻ മൂന്നു ദിവസത്തെ സമയം അനുവദിയ്ക്കുകയും കീഴടങ്ങിയില്ലെങ്കിൽ പരസ്യമായി വധിക്കുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. വലിയൊരു സൈന്യവുമായി ഏറ്റുമുട്ടാനുള്ള ശേഷി തനിയ്ക്കില്ലെന്ന് മനസ്സിലാക്കിയ ഇടക്കർത്താവ് പാലായനം ചെയ്യുവാൻ തന്നെ തീരുമാനിച്ചു. പണ്ടാരത്തിലുള്ള സ്വർണ്ണം ശത്രു കൈവശപ്പെടുത്തരുതെന്നുള്ള നിർബന്ധത്താൽ അതു മുഴുവനും കോട്ടയ്ക്കുള്ളിലെ ഒരു കിണറ്റിൽ നിക്ഷേപിച്ച് കിണർ പൊളിച്ചു മൂടി നിരപ്പാക്കി അവിടെ ഒരു യുവതിയെ ബലികൊടുത്ത ശേഷമാണ് അദ്ദേഹം പരിവാരങ്ങളുമായി വടക്കോട്ട് പലായനം ചെയ്തത്. മരുമക്കത്തായ സമ്പ്രദായമാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനമാണ് നൽകിയത്. വിവാഹബന്ധം പോലും സ്ത്രീയ്ക്ക് ഏകപക്ഷീയമായി വേർപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. തിരണ്ടു കുളി പോലെ അനാചാരങ്ങൾ സാർവത്രികമായിരുന്നു. ഒരു സ്ത്രീക്ക് രണ്ടു വിവാഹങ്ങൾ നിർബന്ധിതമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഒന്നാം വിവാഹം നടക്കുമായിരുന്നു. ഈ വിവാഹം കഴിഞ്ഞ് 3 ദിവസം കൂടെ കഴിയുവാനെ ഭർത്താവിന് അർഹതയുണ്ടായിരുന്നുള്ളൂ. അയാൾ നാടുവിട്ട ശേഷം മുറച്ചെറുക്കൻ പുടവ കൊടുത്ത് താലികെട്ടി സ്വീകരിക്കുകയാണ് പതിവ്. ആയൂർവേദ പണ്ഡിതരും ചികിൽസകരുമായിരുന്ന നിരവധി വ്യക്തികൾ ഇവിടെ ഉണ്ടായിരുന്നു. മഹാവൈദ്യനെന്ന് നാട്ടിലും പുറത്തും പുകൾപെറ്റ കൊച്ചിരികണ്ട വൈദ്യനായിരുന്നു അതിൽ പ്രധാനി. ചീന്തിയെടുത്ത മുളന്തണ്ടുകൊണ്ട് അദ്ദേഹം ശാസ്ത്രക്രിയ നടത്തിയിരുന്നു. വൈദ്യശാസ്ത്രത്തിലും വിശേഷിച്ച് വിഷ ചികിത്സയിലും വിഖ്യാതനായ കടമ്പാട്ടു ഗോവിന്ദൻ നമ്പൂതിരി, പ്രസിദ്ധിനായ കുമ്മമ്പിള്ളി രാമൻപിള്ള ആശാന്റെ ശിഷ്യനായിരുന്നു. ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയവയിലും ഗോവന്ദൻ നമ്പൂതിരി പേരു കേട്ടിരുന്നു. വിഷ ചികിത്സയിൽ അറിയപ്പെട്ടിരുന്ന പ്ളാക്കാട്ട് കുഞ്ഞികൃഷ്ണ പിള്ളയും വിഷ ചികിത്സയിൽ ശ്രദ്ധേയനായിരുന്നു. വിഷ ചികിൽസയിൽ വലിയകണ്ടത്തിൽ കുമാരൻ വൈദ്യനും പേരുകേട്ടിരുന്നു. മണ്ണാറ ഗോവിന്ദൻ വൈദ്യർ കളീയക്കൽ ചക്രപാണി വൈദ്യർ, ക്ളാപ്പനയിൽ സ്ഥിര താമസമാക്കിയിരുന്ന ആറാട്ടുപുഴക്കാരി കാളിക്കുട്ടി ആശാട്ടി എന്നിവരും അക്കാലത്തെ പ്രഥമ ശ്രേണിയിൽപ്പെട്ട ആയൂർവേദ ചികിൽസകരായിരുന്നു. പേപ്പട്ടി വിഷ ചികിൽസയിൽ വിഖ്യാതനായിരുന്നു കുഞ്ഞുപണിയ്ക്കൻ വൈദ്യൻ. മഞ്ഞപ്പിത്തത്തിനുള്ള ചികിൽസയ്ക്ക് ക്ളാപ്പന പ്രസിദ്ധമായിരുന്നു. മാവോലിൽ മുരളീധരൻ പിള്ളയും തച്ചൂർ ശിവരാമ പിള്ളയും തങ്ങളുടെ പാരമ്പര്യം കെടാതെ കാത്തുസൂക്ഷിക്കുന്നു. ഹോമിയോ ചികിൽസാ രംഗത്തും പ്രഖ്യാതരായ പലർക്കും ജന്മമേകാൻ ക്ളാപ്പനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ധർമ്മ ചികിത്സയിൽ അടിയുറച്ചു നിന്ന് സ്വാർത്ഥലേശവുമില്ലാതെ പ്രവർത്തിച്ച വാരശ്ശേരിൽ ശങ്കര വൈദ്യരും നിരവധി ഹോമിയോ ചികിൽസാ ഗ്രന്ഥങ്ങളുടെ കർത്താവായ ശരവണഭവനം നടേശപ്പണിക്കരും ഈ രംഗത്ത് സ്മരണീയരാണ്. നടേശപ്പണിക്കർ കാന്തചികിത്സയിലും അറിയപ്പെടുന്ന പ്രഗൽഭനാണ്. മൃഗചികിൽസയിൽ പ്രാഗൽഭ്യമുണ്ടായിരുന്ന ബ്ളാലിൽ വെളുത്തകുഞ്ഞിന്റെ പേരും എടുത്തു പറയേണ്ടതായിട്ടുണ്ട്. ഗൃഹ നിർമ്മാണ വിദ്യകളിൽ അദ്വിതീയരായ കാലമർമ്മജ്ഞൻമാരുടേയും നാടാണ് ക്ളാപ്പന. വിഖ്യതരായ മീനത്തു പണിക്കൻമാർ, ക്ളാപ്പനക്കാരായിരുന്നു. നാണുപ്പണിക്കർ, കേശവപണിക്കർ, ഗോവിന്ദ പണിക്കർ തുടങ്ങിയവർ മികവു കാട്ടിയ തച്ചുശാസ്ത്ര പണികൾ വിസ്മയത്തോടെയാണ് മുൻതലമുറകൾ നോക്കി കണ്ടത്. ജലാംശം ഒട്ടുംതന്നെ അകത്തേക്ക് കടക്കാത്ത വിധമുള്ളതായിരുന്നു അവരുടെ ദാരുതന്ത്രങ്ങൾ. ഓണാട്ടുകരയിൽ ഇന്നുള്ള എട്ടുകെട്ടുകളും നാലുകെട്ടുകളും മാത്രമല്ല പുകൾപെറ്റ പല ക്ഷേത്രങ്ങളും അവരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണ്. ക്ഷേത്രശില്പങ്ങളും മുടി, ദീപത തുടങ്ങിയവയും അവർ നിർമ്മിച്ചിരുന്നു. അമ്മൻകുളങ്ങര നാരായണപ്പണിക്കനും പപ്പു പണിയ്ക്കനും തച്ചുശാസ്ത്രത്തിൽ അറിയപ്പെട്ടിരുന്നവരാണ്. നിരവധി സ്ഥലങ്ങളിൽ കുടിപള്ളികൂടങ്ങൾ സ്ഥാപിക്കുകയും പലപ്രമുഖൻമാർക്കും അറിവന്റെ ആദ്യമധുരം നൽകുകയും ചെയ്ത ഇലഞ്ഞേരികിട്ടു ആശാൻ ഒരു തലമുറയുടെ മുഴുവൻ ഗുരുവായിരുന്നു.
{{kerala-geo-stub}}
ജനകീയമായിരുന്ന നാടൻ കലകളിൽ ശ്രദ്ധേയമായ ഒന്നാണ് കാക്കാരശ്ശി നാടകം. 1858-ൽ ഗോവിന്ദക്കുറുപ്പ് ഇവിടെ ഒരു കാക്കരശ്ശി കളരി സ്ഥാപിക്കുകയുണ്ടായി. മണ്ടഹത്തു കറത്തകുഞ്ഞ്, ഇടന്നയിൽ രാമൻനായർ, കേശവൻ നായർ, കവറാട്ടു കുഞ്ഞിപ്പിള്ള തുടങ്ങിയവർ ഈ കലയിൽ അറിയപ്പെട്ടിരുന്നവരാണ്. മണ്ടാഹത്ത് കറത്തകുഞ്ഞ് അക്കാലത്തെ ചെണ്ട, ഉടുക്ക് എന്നീ വാദ്യങ്ങളുടെ വിദ്വാൻ കൂടി ആയിരുന്നു. കാക്കാൻ വേലുപ്പിള്ളയുടെ ശിഷ്യനായിരുന്ന കൊച്ചുചെറുക്കൻ ആശാൻ കോലടികളിയിൽ വിഖ്യാതനായിരുന്നു. നാടൊട്ടുക്ക് നടന്ന് ഗുസ്തി മത്സരങ്ങൾ നടത്തിവന്ന ഫയൽമാൻ ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹരമായിരുന്നു. പ്രസിദ്ധ സർക്കസ് കലാകാരനായ കിലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായിത്തീർന്ന സ്രാമ്പൂട്ടിൽ നാരായണനും പിന്നീട് സർക്കസ് കലാകാരനായി പ്രസിദ്ധിയിലേക്കുയർന്നു. നിരവധി ഗുസ്തി മത്സരങ്ങൾക്ക് ക്ളാപ്പന വേദിയാവുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പ്രസിദ്ധി കടൽ കടന്നു പോകാൻ കാരണമായിത്തീർന്ന കഥകളിക്ക് ക്ളാപ്പനയിലും വേരുകളുണ്ട്. ആറ്റുപുറത്തെ ശ്രീകൃഷ്ണ വിലാസം കഥകളിയോഗം നിരവധി അരങ്ങുകൾക്ക് വേദിയായിട്ടുണ്ട്. കടമ്പാട്ട്, കുതിരപ്പാട്ട് തുടങ്ങിയ പ്രസിദ്ധ ഇല്ലങ്ങളോടനുബന്ധിച്ചും കഥകളി യോഗങ്ങൾ ഉണ്ടായിരുന്നു. ക്ളാപ്പന ഷൺമുഖവിലാസം സ്ക്കൂൾ കേന്ദ്രമാക്കി ഒരു കഥകളി ക്ളബും കുറേ നാൾ പ്രവർത്തിച്ചിരുന്നു. കഥകളി സംഗീതത്തിൽ പ്രസിദ്ധി നേടിയ പള്ളിക്കാവ് ശങ്കരപ്പിള്ള ഈ പഞ്ചായത്തുകാരൻ തന്നെ.
ഇഞ്ചക്കാട് ദമോദരനാശാനും അഗസ്തി മേസ്തിരിയും മുണ്ടകത്തിൽ പീറ്റർ മേസ്തിരിയും ക്ളാർനെറ്റ് വാദ്യത്തിൽ ഖ്യാതി നേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ അഴീക്കലെത്തി താമസമാക്കിയ പോർട്ടുഗീസുകാരിൽ നിന്നും നേരിട്ടുവാദ്യം പഠിച്ചവരുടെ പിൻമുറക്കാരാണിവർ. സാഹിത്യ ചരിത്ര താളുകളിൽ ഉൾപ്പെടാതെ പോയെങ്കിലും പ്രതിഭാധനന്മാരായ സാഹിത്യകാരന്മാർ പലരും ക്ളാപ്പനയുടെ സന്തതികളാണ്. അവരിൽ ആദ്യം സൂചിപ്പിക്കേണ്ടത് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം കേക വൃത്തത്തിൽ കാവ്യമാക്കിയ ക്ളാപ്പന വേണുജിയെയാണ്. കവിത, നാടകം, ചെറുകഥ തുടങ്ങിയ സാഹിത്യ രംഗങ്ങളിൽ സൃഷ്ടിക്കൾ നടത്തിയിട്ടുള്ള വേണുജി നിരീക്ഷകൻ എന്നൊരു മാസികയും നടത്തിയിരുന്നു. ചിത്രകലാ രംഗത്തു ശ്രദ്ധേയരായിരുന്നവരാണ് കുട്ടിപ്പണിക്കരും ഇത്താംതറ ഡെൻസിലും. ആതുരാലയങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് ക്ളാപ്പനയിൽ സ്ത്രീജനങ്ങളുടെ പ്രസവരക്ഷ ഏറ്റെടുക്കാൻ പതിച്ചിമാരാണ് ഉണ്ടായിരുന്നത്. അവരിൽ ഏറെ അറിയപ്പെട്ടിരുന്നത് 107 വയസ്സുവരെ ജീവിച്ചിരുന്ന കൊല്ലയിൽ ഉണ്ണൂലിയാണ്. കൈത്തറി നെയ്ത്തിന് അറിയപ്പെട്ട കുടുംബമായിരുന്നു നേരൂർ. ഒട്ടനവധി തറികൾ അവിടെയുണ്ടായിരുന്നു. നെയ്ത്തിൽ പരിശീലനവും അവിടെ നൽകിയിരുന്നു.
കയർപിരിക്കലിനും ക്ളാപ്പന അറിയപ്പെട്ടിരുന്നു. കൈ കൊണ്ടുണ്ടാക്കുന്ന കയറിന് ഇവിടെ എക്കാലത്തും നല്ല മാർക്കറ്റാണുണ്ടായിരുന്നത്. തലച്ചുമടായി നിരവധി സ്ഥലങ്ങളിലേക്ക് ചകിരി കൊണ്ടുപോകുക അന്ന് പതിവായിരുന്നു. നാടക കലയുടെ കേദാര ഭൂമിയായിരുന്നു ക്ളാപ്പന. സരസ്വതീ ക്ഷേത്രങ്ങൾക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ളാപ്പന. മണ്ണാറ ഗോവിന്ദ വിലാസം സ്കൂൾ ആയിരുന്നു അവയിൽ മുഖ്യം. വിദ്വാൻ എം.കെ.അച്ചുതൻ മുൻകൈ എടുത്തു സ്ഥാപിച്ച പരശ്ശേരിൽ ഷൺമുഖ വിലാസം സ്കൂൾ ഇന്നു ക്ളാപ്പനയിലെ ഏക ഹൈസ്ക്കൂളാണ്. ശ്രീനാരായണ ഗുരു സന്ദർശിച്ചു താമസിച്ചിട്ടുള്ള വിദ്യാകേന്ദ്രങ്ങളിൽ ഒന്നാണിത്. 1900-ൽ ജനപങ്കാളിത്തത്തോടെ സ്ഥാപിച്ച ആൾ സോൾസ് എൽ.പി.സ്കൂൾ പിന്നീട് സെന്റ് ജോസഫ് യു.പി.സ്ക്കൂൾ ആയി ഉയർന്നു. ഇസ്ളാം മതത്തിന്റെ കേരളത്തിലെ പ്രചാരകാലത്തു തന്നെ ക്ളാപ്പനയിലും ഇസ്ളാംമത വിശ്വാസികളുണ്ടായിരുന്നു. ഇസ്ളാംമതം സ്വീകരിച്ചതിനു ശേഷം ചേരമാൻ പെരുമാൾ തറക്കല്ലിട്ട പതിനെട്ടു പടികളിൽ ഒന്ന് ക്ളാപ്പന പുതുതെരുവ് ജുമാമസ്ജിദാണ്. ചൈനീസ് വാസ്തു ശില്പ ശൈലിയിലാണ് മനോഹരമായ ഈ പള്ളി പണി തീർത്തിട്ടുള്ളത്. ക്ളാപ്പനയുടെ തെക്കുകിഴക്കു ഭാഗത്തുള്ള വാർഡിന്റെ പേര് പെരുമാന്തഴ എന്നാണ്. പെരുമാളിന്റെ പടനായകന്റെ തറ എന്നർത്ഥമുള്ള പെരുമാൾ തറയാണ് പെരുമാന്തഴയായതെന്ന് ഊഹിക്കുന്നു. ക്ളാപ്പന വില്ലേജിന്റെ പഴയ പേര് പെരുനാട് എന്നായിരുന്നു. ഇതും പെരുമാളുമായുള്ള ഈ നാടിന്റെ ബന്ധത്തിനും അതുവഴി ഇസ്ളാംത പാരമ്പര്യത്തിനും നിദാനമാണ്. 1840-ലാണ് പോർട്ടുഗീസുകാർ ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഴീക്കലിൽ വന്നു ചേർന്നതെന്ന് ഊഹിക്കുന്നു. തുടർന്ന് പോർട്ടുഗീസ് വാസ്തുശില്പ മാതൃകയിൽ വലിയൊരു പള്ളി അവിടെ സ്ഥാപിക്കുകയുണ്ടായി. ഇതിനായി പോർട്ടുഗലിൽ നിന്നാണ് തടിയിൽ തീർത്ത ഒരു അൾത്താരയും മറ്റും കൊണ്ടുവന്നത്. ആ പള്ളി കടലാക്രമണത്തിൽ നശിച്ചു പോയപ്പോൾ ക്ളാപ്പനയിൽ മറ്റൊരു പള്ളി പണി തീർത്തു. പോർട്ടുഗീസ് അൾത്താരയും മറ്റും പുതിയ പള്ളിയിലേക്ക് മാറ്റുകയും ചെയ്തു. കൊച്ച് എടത്വപള്ളി എന്നു വിളിക്കപ്പെടുന്ന ക്ളാപ്പന സെന്റ് ജോർജ്ജ് പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരം കടൽ വെള്ളത്തിലൂടെ ഒഴുകി വന്ന ഒലിവു തടിയിലാണ് പണിതിട്ടുളളത്. വേനൽക്കാലത്ത് ഇപ്പോഴും ആ തടിയിൽ നിന്ന് ഒലിവെണ്ണ കിനിഞ്ഞു വരാറുണ്ട്. ക്രിസ്തു പ്രതിമയുടെ മുകളിലുള്ള വിളക്ക് മത്സ്യബന്ധനത്തിന് പോന്നകുവർക്ക് ഇന്നും ലക്ഷ്യം കാട്ടുന്നുണ്ട്. പോർട്ടുഗീസ് പാരമ്പര്യമുള്ള പല ക്രിസ്തീയ കുടുംബങ്ങളും ക്ളാപ്പനയിലുണ്ടായിരുന്നു. കടയിൽ പറമ്പിൽ, കൂട്ടുങ്ങൽ തുടങ്ങിയവ അവയിലറിപ്പെടുന്നു. കാലത്തിന്റെ പ്രവാഹത്തിൽ മാറിവന്ന പശ്ചാത്തലങ്ങളുമായി പൊരുത്തപ്പെടാനാകാതെ അവരെല്ലാം തങ്കശ്ശേരിയിലേക്കു താമസം മാറുകയാണുണ്ടായത്.
ജർമ്മനി, പോർട്ടുഗൽ തുടങ്ങിയ വിദേശരാഷ്ട്രങ്ങളിൽ നിന്നുള്ള വികാരിമാർ ക്ളാപ്പന ഇടവക ഭരിച്ചിട്ടുണ്ട്. ഇതിൽ ജർമ്മൻകാരനായിരുന്ന ഫാദർ പയസ്സിന്റെ സേവനം ശ്രദ്ധേയമായിരുന്നു. മിഷനറി പ്രവർത്തനത്തിൽ ക്ളാപ്പനയിൽ നിന്നും പലരും പങ്കാളിയായിട്ടുണ്ട്. 1951-ൽ സ്ഥാപിക്കപ്പെട്ട ഗ്രാമോദ്ധാരണ ലൈബ്രറി ഇന്ന് ക്ളാപ്പനയുടെ സാംസ്ക്കാരിക കേന്ദ്രമാണ്. തറയിൽ ലിയോൺസ്, കുന്നത്തു ഫ്രാൻസിസ് റോഡ്രിഗ്സ്, ഉറകാറശ്ശേരിൽ കൃഷ്ണൻ, കുഞ്ഞിപ്പുഴ മുഹമ്മദുകുഞ്ഞ് എന്നിവർ ചേർന്നു സ്ഥാപിച്ച ഈ ഗ്രന്ഥശാലയ്ക്ക് സൌജന്യമായി സ്ഥലം നൽകിയത് തോട്ടത്തിൽ ഇല്ലത്ത് കേശവൻ നമ്പൂതിരിയാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും സാർവ്വത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ കുഞ്ഞിപ്പുഴ മുഹമ്മദ് കുഞ്ഞ് പുസ്തകക്കെട്ടുകളുമായി വീടുവീടാന്തിരം കയറിയിറങ്ങിയാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തിയിരുന്നത്.
 
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]
 
<ref>http://clappanagramapanchayath.blogspot.in/p/blog-page_4665.html</ref>
 
<ref>http://lsgkerala.in/clappanapanchayat/history/</ref>
"https://ml.wikipedia.org/wiki/ക്ലാപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്