"കെ. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==രാഷ്ട്രീയ ജീവിതം==
[[1937]] ൽ [[കേരളം|കേരളത്തിലേക്ക്]] മടങ്ങിയ ദാമോദരൻ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി|കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ]] നേതാവായ [[പി. കൃഷ്ണപിള്ള|പി. കൃഷ്ണപിള്ളയുമായി]] ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഫറോക്കിലെ ഓട്ടുകമ്പനിതൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അക്ഷീണം പ്രവർത്തിച്ചിരുന്ന ദാമോദരനെക്കുറിച്ച് [[എ.കെ. ഗോപാലൻ]] തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.<ref name=akg1>{{cite book|title=എന്റെ ജീവിത കഥ|last=എ.കെ.|first=ഗോപാലൻ|url=http://www.amazon.com/Ente-Jeevitha-Kadha-A-K-Gopalan/dp/8126201428|isbn=978-8126201426|year=2009|publisher=ചിന്ത പബ്ലിഷേഴ്സ്}}</ref> പൊന്നാനിയിലെ ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റിലായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി യോഗങ്ങളിൽ മുടങ്ങാതെ സംബന്ധിക്കുമായിരുന്നു. അവിടെ സി.എസ്.പി.യിലെ ഇടതുപക്ഷം പറയുന്നതാണ് ശരിയെന്ന് മനസ്സിലായിത്തുടങ്ങി. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുവാൻ ചേർന്ന യോഗത്തിലെ നാലുപേരിൽ ഒരാളായിരുന്നു ദാമോദരൻ.<ref name=ems34>{{cite book|title=ദ കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻ കേരള സിക്സ് ഡികേഡ്സ് ഓഫ് സ്ട്രഗ്ഗിൾ ആന്റ് അഡ്വാൻസ്|last=ഇ.എം.എസ്സ്|first=നമ്പൂതിരിപ്പാട്|publisher=നാഷണൽ ബുക്സ് സെന്റർ|year=1994|page=44|quote=കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ആദ്യയോഗം}}</ref> പുരോഗമനവാദികളായ എഴുത്തുകാരുടെ ഒരു സംഘം ദാമോദരന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ദാമോദരന്റെ പ്രശസ്തമായ പാട്ടബാക്കി എന്ന നാടകം പുറത്തുവന്നത് അക്കൊല്ലമാണ്.
 
1939 [[മേയ്|മെയിൽ]] കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം സ്ഥാപിച്ചു. [[കയർ|കയർതൊഴിലാളികളേയും]] [[ബീഡി|ബീഡിത്തൊഴിലാളികളേയും]] സംഘടിപ്പിച്ചു പ്രവർത്തനരംഗത്ത് സജീവമായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും കോൺഗ്രസ്സ് പ്രവർത്തനം അദ്ദേഹം തുടർന്നിരുന്നു. [[1938]] ൽ അദ്ദേഹം [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] ജനറൽ സെക്രട്ടറിയായി. 1940 ൽ എ.ഐ.സി.സി അംഗമായി. എന്നാൽ സെപ്തംബർ 15 പ്രതിഷേധദിനത്തെത്തുടർന്ന് കെ.പി.സി.സി പിരിച്ചുവിട്ടു. രണ്ടുവട്ടം ജയലിലടക്കപ്പെട്ട അദ്ദേഹം [[1945]]ൽ മോചിതനായി.<ref name=kcpap300>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=300|quote=കെ.ദാമോദരൻ -രാഷ്ട്രീയജീവിതം}}</ref>
"https://ml.wikipedia.org/wiki/കെ._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്