"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
ചെറിയ ജനതയായ എബ്രായർക്ക് തെക്കും വടക്കുമുള്ള വലിയ സാമ്രാജ്യങ്ങളുടെ മത്സരങ്ങൾക്കിടയിൽ സ്വന്തം ദേശീയസ്വാതന്ത്ര്യം ഏറെക്കാലം നിലനിർത്താനായില്ല. തെക്ക് ഈജിപ്തും വടക്ക് അസീറിയയും ബാബിലോണും അവർക്കു ഭീഷണിയായിരുന്നു. സമരിയാ കേന്ദ്രമായുള്ള യഹൂദരുടെ ഉത്തരരാജ്യം ബിസി 722-ൽ അസീറിയക്ക് കീഴ്പെട്ട് ചരിത്രത്തിൽ നിന്നു തന്നെ അപ്രത്യക്ഷമായി. ഒരു നൂറ്റാണ്ടിലേറെക്കാലം കൂടി ഒരു പരിധിയോളം സ്വാതന്ത്ര്യം നിലർനിത്താനായ യൂദയായുടെ ചരിത്രവും ദുരിതപൂർണ്ണമായിരുന്നു.
 
എബ്രായധാർമ്മികതയുടെ മുഖ്യഘടകങ്ങളിലൊന്ന് അതിലെ പ്രവചനപാരമ്പര്യമായിരുന്നു. മതപരവും രാഷ്ട്രീയവുമായ ശൈഥില്യത്തിന്റെ ഈ കാലത്ത് യഹൂദർക്കിടയിൽ പ്രവാചകന്മാരുടെ ഒരു ദീർഘപരമ്പര പ്രത്യക്ഷപ്പെട്ടു. [[ഏശയ്യായുടെ പുസ്തകം|ഏശയ്യാ]], [[ജെറമിയായുടെ പുസ്തകം|ജെറമിയാ]], [[എസെക്കിയേലിന്റെ പുസ്തകം|എസക്കിയേൽ]] എന്നിങ്ങനെ മൂന്നു വലിയപ്രവാചകന്മാരുടേയും 12 ചെറിയ പ്രവാചകന്മാരുടേയും{{സൂചിക|൧}} അരുളപ്പാടുകളുടെ വ്യതിരിക്തഗ്രന്ഥങ്ങൾ [[തനക്ക്|എബ്രായബൈബിളിന്റെ]] ഭാഗമാണ്. ജനങ്ങളോടു നേരിട്ടു സംസാരിച്ച പ്രവാചകന്മാർ അവരുടെ ദൗത്യത്തിനു നിയുക്തിപത്രങ്ങളെയോ അഭിക്ഷേകത്തെയോഅഭിഷേകത്തെയോ ആശ്രയിച്ചില്ല. "കർത്താവിന്റെ അരുളപ്പാട് ഇപ്പോൾ എനിക്കുണ്ടായിരിക്കുന്നു" എന്ന അവതരണവാക്യമാണ് അവരിൽ മിക്കവരും ഉപയോഗിച്ചത്.<ref name ="prpr">എച്ച്.ജി.വെൽസ്, "A Short History of the World", എന്ന പുസ്തകത്തിലെ "Priests and Prophets of Judea" എന്ന അദ്ധ്യായം(പുറങ്ങൾ 78-81)</ref> അവർ വ്യത്യസ്ത ദേശക്കാരും വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും ആയിരുന്നു. കേവലം ആട്ടിടയനായിരുന്ന [[ആമോസിന്റെ പുസ്തകം|ആമോസും]] പ്രമുഖ പ്രവാചകന്മാരിൽ ഒരുവനായി.
 
ദൈവാരാധന രാജശാസനത്തിന്റെ ഇരിപ്പിടമായ [[യെരുശലേം]] കേന്ദ്രമായി ചിട്ടപ്പെടുത്തപ്പെട്ടിരുന്നെങ്കിലും [[യഹോവ|യഹോവയ്ക്കു]] പുറമേയുള്ള ദൈവങ്ങളുടെ ആരാധനകൾ ഈ വിശ്വാസവ്യവസ്ഥയുമായി മത്സരിച്ചിരുന്നു. ഈ മത്സരത്തിൽ പ്രവാചകന്മാർ പൊതുവേ, യഹോവപക്ഷത്തെയാണു പിന്തുണച്ചത്. ഇതരദൈവങ്ങളുടെ ആരാധനയേയും [[യെരുശലേം|യെരുശലേമിനു]] പുറത്തുള്ള യഹോവാരാധനയെ തന്നെയും അവർ എതിർത്തു. അന്യദൈവങ്ങൾ അവർക്ക് [[യഹോവ|യഹോവയുമായുള്ള]] താരതമ്യത്തിൽ ബലഹീനന്മാരായ അധമശക്തികളോ, ദുഷ്ടരൂപികളോ, [[വെള്ളരി|വെള്ളരിത്തോട്ടത്തിലെ]] നോക്കുകുത്തികളെപ്പോലുള്ള നിർജ്ജീവമൂർത്തികളോ ആയിരുന്നു.<ref>[[ബൈബിൾ]], [[ജെറമിയായുടെ പുസ്തകം]] 10:5</ref>
വരി 63:
 
===ജൂതവിരോധം===
[[ചിത്രം:Medieval manuscript-Jews identified by rouelle are being burned at stake.jpg|thumb|200px|right|"കറുത്ത മരണം" എന്നറിയപ്പെട്ട പ്ലേഗ് ബാധക്ക് ഉത്തരാവിത്വംഉത്തരവാദിത്വം ആരോപിച്ച്, യഹൂദരെ 1348-ൽ ചുട്ടുകൊല്ലുന്നു]]
{{Main|ജൂതവിരോധം}}
ഒന്നാം നൂറ്റാണ്ടിൽ യഹൂദതയിലെ ഒരു വിമതമുന്നേറ്റമായി ഉത്ഭവിച്ച് ക്രമേണ വ്യതിരിക്തധർമ്മമായി മാറിയ [[ക്രിസ്തുമതം]], തുടർന്നു വന്ന നൂറ്റാണ്ടുകളിൽ യഹൂദമതത്തിനു വെല്ലുവിളിയായി. [[സുവിശേഷങ്ങൾ]] യഹൂദനിയമമായ തോറയ്ക്കു പകരമായെന്നു കരുതിയ ക്രിസ്ത്യാനികൾ, ക്രിസ്തുസന്ദേശത്തിന്റെ തിരസ്കാരത്തിനു യഹൂദരെ കുറ്റപ്പെടുത്തുകയും സുവിശേഷങ്ങളിലെ പീഡാനുഭവാഖ്യാനത്തിലെ സൂചനകൾ പിന്തുടർന്ന്, അവരെ ക്രിസ്തുഘാതകരായി പഴിക്കുകയും ചെയ്തു.<ref name ="eusi">[[കേസറിയായിലെ യൂസീബിയസ്]], ക്രിസ്തു മുതൻ കോൺസ്ൻറ്റൈൻ വരെയുള്ള സഭാചരിത്രം 1:1, ജി.എ.വില്യംസണ്ണിന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം (പുറം 31)</ref> {{സൂചിക|൪|}}യഹൂദരുടെ സ്വത്വബോധത്തിന്റെ പ്രത്യേകതകളും അവർക്കെതിരായുള്ള മനോഭാവങ്ങളുടെ വളർച്ചയെ സഹായിച്ചു. ദൈവികപദ്ധതിയിൽ സവിശേഷസ്ഥാനമുള്ള വിശുദ്ധജനവും, വിശിഷ്ടവെളിപാടിന്റെ സ്വീകർത്താക്കളുമാണു തങ്ങളെന്ന യഹൂദരുടെ അവകാശവാദം ഈർഷ്യയുണർത്തി. മതപരമായ മത്സരത്തിന്റെയും രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങളിലെ പൊരുത്തക്കേടുകളുടേയും ചേരുവ, വ്യാപകമായ [[ജൂതവിരോധം|ജൂതവിരോധമായി]] പരിണമിച്ച് ആധുനികകാലം വരെ നിലനിന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും യഹൂദർ, അടിസ്ഥാനപരമായ പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട പാർശ്വവൽക്കൃത ജനതയെന്ന നിലയിൽ കഴിയേണ്ട അവസ്ഥയിലായി.<ref>[[വിൽ ഡുറാന്റ്]], "വിശ്വാസത്തിന്റെ യുഗം", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം (പുറങ്ങൾ 385-94)</ref>
വരി 88:
മതപരമായ [[ജൂതവിരോധം|യഹൂദവിരോധം]] ക്രമേണ ക്ഷയിച്ചെങ്കിലും വംശീയരൂപത്തിൽ അത് [[ജർമ്മനി|ജർമ്മനിയിലും]] മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും തലപൊക്കി. യഹൂദവംശജരുടെ കൂട്ടക്കൊലകൾ [[ജർമ്മനി|ജർമ്മനിയിലും]] [[റഷ്യ|റഷ്യയിലും]] കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും 19-ആം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്നിരുന്നു. ജൂതസംസ്കാരത്തിനും ദേശീയാഭിലാഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന [[സയണിസ്റ്റ് പ്രസ്ഥാനം|സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ]] പിറവിക്ക് ഈ സാഹചര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രചോദനമായി. [[ജെറുസലേം]] എന്നർത്ഥം വരുന്ന സിയോൺ എന്ന [[ഹീബ്രു]] പദത്തിൽ നിന്നുമാണ് 'സിയോണിസം' എന്ന പദം ഉത്ഭവിച്ചത്.<ref>http://www.mfa.gov.il/MFA/MFAArchive/2000_2009/2001/8/Zionism%20-%20an%20Introduction</ref>വാഗ്ദത്തഭൂമിയായി അവകാശപ്പെട്ട പലസ്തീനയിലേക്കുള്ള യഹൂദരുടെ വൻതോതിലുള്ള കുടിയേറ്റത്തെ ഈ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] [[തുർക്കി|തുർക്കിയുടെ]] പരാജയത്തെ തുടർന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിലായ പലസ്തീനയിൽ യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനെ തത്ത്വത്തിൽ അംഗീകരിക്കുന്ന 1917-ലെ ബാൾഫോർ പ്രഖ്യാപനം പുറപ്പെടുവിക്കാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിച്ചത് ബ്രിട്ടണിലെ സിയോണിസ്റ്റുകളായിരുന്നു.<ref>[http://www.mfa.gov.il/MFA/Peace+Process/Guide+to+the+Peace+Process/The+Balfour+Declaration.htm The Balflour Declaration, ഇസ്രായേൽ വിദേശകാര്യവകുപ്പിന്റെ വെബ്സൈറ്റിലെ ലേഖനം]</ref>
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനിടെ]] [[ജർമ്മനി|ജർമ്മനിയിലെ]] നാത്സി ഭരണകൂടം വ്യാപകമായി നടത്തിയ [[ഹോളോകോസ്റ്റ്|ജൂതഹത്യ]], യൂറോപ്പിലെ യഹൂദരുടെ അവസ്ഥയിലേക്കു ലോകശ്രദ്ധ തിരിച്ചു. 1948-ൽ സ്വതന്ത്ര ഇസ്രായേൽ രാഷ്ട്രം [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിലെ]] ഭൂരിപക്ഷതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്നു. ലോകമൊട്ടാകെയുള്ള ജൂതന്മാരിൽ 40 ശതമാനത്തോളം ഇതിനകം ഇസ്രായേലിലേയ്ക്ക് കുടിയേറിക്കഴിഞ്ഞതായി കരുതപ്പെടുന്നു.<ref>[http://www.israelnationalnews.com/News/News.aspx/124846] Nissan Ratzlav-Katz, ''Percentage of World Jewry Living in Israel Steadily Increasing'', Arutz Sheva, November 26, 2008</ref>പലസ്തീനയിലേക്കുള്ള ജൂതക്കുടിയേറ്റം അറബി-ഇസ്ലാമിക ലോകത്ത് അമർഷത്തിനും പ്രതിക്ഷേധങ്ങൾക്കും തീവ്രമായ പ്രതികരണങ്ങൾക്കും കാരണമായി. ബൈബിളിനെ പ്രമാണമാക്കി വാഗ്ദത്തെഭൂമിയെക്കുറിച്ച് യഹൂദർ നടത്തിയ അവകാശവാദം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു.<ref>[http://www.merip.org/introduction-land-people Introduction / The Land and the People, Middle East Research and Information Project]</ref> ജൂതക്കുടിയേറ്റവും ഇസ്രായേലിന്റെ സ്ഥാപനവും തുടർന്നുണ്ടായ യുദ്ധങ്ങളും ലക്ഷക്കണക്കിനു പലസ്തീനികളെ അഭിയാർത്ഥികളാക്കിഅഭയാർത്ഥികളാക്കി. ഇതിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും പരിഹൃതമാവാതെ നിലനിൽക്കുന്നു.
 
==വിശുദ്ധലിഖിതങ്ങൾ==
വരി 104:
ഭാഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടായില്ലെങ്കിലും ഒരു മതഗ്രന്ഥമെന്ന നിലയിൽ പരിഗണിക്കുമ്പോൾ, വൈവിദ്ധ്യമാർന്ന ചിന്താധാരകളോടുള്ള സഹിഷ്ണുത ഈ സമാഹാരത്തിൽ പ്രകടമാണ്. അസ്തിത്വത്തിന്റെ ദുരൂഹസമസ്യകളേയും ദൈവനീതിയേയും കുറിച്ച് അമ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകവും]], ജീവിതത്തിന്റെ മടുപ്പിക്കുന്ന അർത്ഥരാഹിത്യത്തെക്കുറിച്ചു പരാതിപറയുന്ന [[സഭാപ്രസംഗകൻ|സഭാപ്രസംഗിയും]], രതിസ്മൃതിയുണർത്തുന്ന ബിംബങ്ങൾ നിറഞ്ഞ പ്രേമഗാനമായ [[ഉത്തമഗീതം|ഉത്തമഗീതവും]] എബ്രായബൈബിൾ സഞ്ചയത്തിന്റെ ഭാഗമാണ്.
 
എബ്രായബൈബിൾ ലിഖിതരൂപത്തിന്റെ പുരാതനപാഠങ്ങൾ വ്യഞ്ജനമാത്രമായിരുന്നു. മദ്ധ്യയുഗങ്ങളിലെ 'മസോറട്ടുകൾ' ഈ പാഠത്തെ, സ്വരങ്ങളുടേയും ഉച്ചാരണത്തിലെ ബലഭേദങ്ങളുടേയും(accents) ഛിഹ്നങ്ങളുംചിഹ്നങ്ങളും, ഓരക്കുറിപ്പുകളും (marginal notes) ചേർത്ത് നിശ്ചിതമാക്കി. കാലക്രമേണ വ്യാപകമായ സ്വീകൃതി നേടിയ ഈ [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠമാണ്]] എബ്രായബൈബിളിന്റെ ആധികാരികപാഠമായി ഇന്നു കരുതപ്പെടുന്നത്.<ref>Masorah, Masoretic Text - Oxford Companion to the Bible - പുറം 500-501</ref>
 
===താൽമുദ്===
വരി 141:
===തീൻകുടിനിയമങ്ങൾ===
[[ചിത്രം:Nomadacris septemfasciata.jpg|thumb|175px|right|കസ്രുത്തിൽ ഷഡ്പദങ്ങൾക്കുള്ള വിലക്ക് ചിലയിനം വെട്ടുക്കിളികൾക്ക് ബാധകമല്ല]]
പാനഭോജനങ്ങളുമായി ബന്ധപ്പെട്ട യഹൂദനിഷ്ഠകളുടെ സഞ്ചയം 'കസ്രുത്ത്' എന്നറിയപ്പെടുന്നു. ഉചിതം, ശരിയായത്, എന്നൊക്കയാണ്എന്നൊക്കെയാണ് ആ പേരിനർത്ഥം. നിഷ്ഠാപരമായ ശുദ്ധിയുള്ള ഭക്ഷണപാനീയങ്ങൾക്ക് 'കോഷർ' എന്ന പേരാണുള്ളത്. [[തനക്ക്|എബ്രായബൈബിളിലെ]] ആദ്യഖണ്ഡമായ [[തോറ|തോറയിലെ]] അനുശാസനങ്ങളാണ് ഈ നിഷ്ഠകൾക്കു പിന്നിൽ. 'കസ്രുത്ത്'-നിഷ്ഠകളിൽ ചില വർഗ്ഗം ജന്തുക്കളുടെ മാംസവും മുട്ടയും പാലും ഭക്ഷിക്കുന്നതിനുള്ള വിലക്ക്; അനുവദിക്കപ്പെട്ടിരിക്കുന്ന ജന്തുക്കളെത്തന്നെ ആഹാരത്തിനു വേണ്ടി കൊല്ലുമ്പോൾ പിന്തുടരേണ്ട നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. മുഴുവൻ ചോരയും വാർത്തിക്കളയണം എന്ന നിർബ്ബന്ധം ഇതിന്റെ ഭാഗമാണ്. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെല്ലാം ആഹരിക്കാവുന്നവയാണ്.<ref>ബൈബിൾ, [[ലേവ്യർ]] 11:3; [[നിയമാവർത്തനം]] 14:6</ref> [[പന്നി]], ശുക്തിമത്സ്യം (shell fish), [[ഞണ്ട്]], [[ചെമ്മീൻ]] തുടങ്ങിയവ വിലക്കപ്പെട്ട ജന്തുക്കളിലും പെടുന്നു. പുൽച്ചാടിയും [[വെട്ടുക്കിളി|വെട്ടുക്കിളിയും]] ഒഴിച്ചുള്ള [[ഷഡ്പദം|ഷ്ഡ്പദങ്ങൾക്കും]] വിലക്കുണ്ട്. മാംസവും [[പാൽ|പാലും]] ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കും കസ്രുത്തിന്റെ ഭാഗമാണ്. "കുഞ്ഞിനെ അമ്മയുടെ പാലിൽ വേവിക്കരുത്" എന്ന [[ബൈബിൾ]] വചനമാണ് ഈ നിയമത്തിനു പിന്നിൽ.<ref>[[പുറപ്പാട്|പുറപ്പാടിന്റെ പുസ്തകം]] 23:19; [[നിയമാവർത്തനം]] 34:26; 14:21</ref> [[മീൻ|മീനും]] പാലും ഒരുമിച്ചു കഴിക്കുന്നതിന് ഈ വിലക്കില്ല. മാംസം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പാലിനും, തിരിച്ചും ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. യഹൂദേതരർ നിർമ്മിച്ച [[മുന്തിരി]] ഉല്പന്നങ്ങളും വിലക്കിന്റെ പരിധിയിൽ വരുന്നു.
 
ഈ നിഷ്ഠകൾക്കു പിന്നിലുള്ള യുക്തിയെ സംബന്ധിച്ച അന്വേഷണം, അവയെ കേവലും ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെടുത്താറുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കിനെ ഇത്തരം യുക്തി ഉപയോഗിച്ചു ന്യായീകരിക്കാറുണ്ട്. എങ്കിലും [[ഒട്ടകം|ഒട്ടകത്തിന്റേയോ]] [[മുയൽ|മുയലിന്റേയോ]] മാസത്തിനുള്ള വിലക്കിനേയും മറ്റും ശുചിത്വത്തിന്റേയോ ആരോഗ്യത്തിന്റേയോ പരിഗണനകളുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ഈ നിയമങ്ങൾ പിന്തുടരുന്നതിന് യാഥാസ്ഥിതികയഹൂദർ കാണുന്ന അന്തിമന്യായം അവ ദൈവികമായ അനുശാസനമാണ് എന്നതാണ്.<ref>[http://www.jewishvirtuallibrary.org/jsource/Judaism/kashrut.html Kashrut: Jewish Dietary Laws], Jewish Virtual Library</ref>
 
===ഛേദനാചാരം===
പൂർവപിതാവായി പറയപ്പെടുന്ന അബ്രാഹവുമായി [[യഹോവ]] സ്ഥാപിച്ച ഉടമ്പടിയുടെ ചിഹ്നമായി [[യഹൂദർ]] ഛേദനാചാരത്തെ കാണുന്നു. യഹൂദപാരമ്പര്യത്തിൽ പിറക്കുന്ന ആൺകുട്ടികളുടേയും യഹൂദമതത്തിലേക്കു പരിവർത്തിതരാവുന്ന പുരുഷന്മാരുടേയും ലിങ്കാഗ്രചർമ്മത്തിന്റെലിംഗാഗ്രചർമ്മത്തിന്റെ അനുഷ്ഠാനപരമായ ഛേദനമാണ് ഈ ആചാരം. അബ്രാഹമിന്റെ 99-ആം വയസ്സിൽ ദൈവം അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞതായി [[തനക്ക്|എബ്രായബൈബിളിലെ]] [[ഉല്പത്തി|ഉല്പത്തിപ്പുസ്തകം]] പറയുന്നു:-
 
{{Cquote|നിങ്ങളിൽ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം. നിങ്ങൾ അഗ്രചർമ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. എട്ടുദിവസം പ്രായമായ ആൺകുട്ടിക്കു പരിച്ഛേദനം ചെയ്യണം....പരിച്ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തിൽ നിന്നു പുറന്തള്ളണം. അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.<ref>[[ഉല്പത്തി|ഉല്പത്തിപ്പുസ്തകം]] 17:10-14</ref>}}
വരി 152:
[[അബ്രഹാം|അബ്രഹാമിനോളം]] പഴക്കമുള്ള മതകർമ്മമായി [[ബൈബിൾ]] ചിത്രീകരിക്കുന്നെങ്കിലും യഹൂദപൗരാണികതയിൽ ഈ ആചാരത്തിന്റെ തുടക്കവും വ്യാപ്തിയും വ്യക്തമല്ല. [[അബ്രഹാം|അബ്രഹാമിനു]] ശേഷം ജീവിച്ചിരുന്നെങ്കിലും [[മോശെ]] പരിഛേദനകർമ്മത്തിനു വിധേയനായില്ലെന്നതിനു [[ബൈബിൾ|ബൈബിളിൽ]] തന്നെ സൂചയുണ്ട്. ഒരിക്കൽ [[യഹോവ]] [[മോശെ|മോശെയുടെ]] ജീവനൊടുക്കാൻ ഒരുങ്ങിയതായും ഭാര്യ സിപ്പോറ അവരുടെ പുത്രന്റെ അഗ്രചർമ്മം ഛേദിച്ച് അതുകൊണ്ട് മോശെയുടെ പാദം സ്പർശിച്ച് [[യഹോവ|യഹോവയെ]] അതിൽ നിന്നു പിന്തിരിപ്പിച്ചതായും [[പുറപ്പാട്|പുറപ്പാടിന്റെ പുസ്തകത്തിൽ]] പറയുന്നു.{{സൂചിക|൬|}} [[ഈജിപ്ത്|ഈജിപ്തിൽ]] നിന്ന് വാഗ്ദത്തദേശത്തേക്ക് [[മരുഭൂമി|മരുഭൂമിയിലൂടെയുള്ള]] പ്രയാണത്തിന്റെ നാല്പതു വർഷക്കാലത്തിനിടെ ജനിച്ചവരും ശൈശവത്തിൽ പരിഛേദിതരായില്ല.<ref>Circumcision, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറങ്ങൾ 123-24)</ref> പരിച്ഛേദനകർമ്മത്തിന് അലംഘനീയമായ ആചാരം എന്ന നില കൈവന്നത് ബിസി രണ്ടാം നൂറ്റാണ്ടിൽ മക്കബായ യുഗത്തിലാണെന്നു കരുതുന്നവരുണ്ട്. ലൈംഗികശുചിത്വത്തിനു വേണ്ടിയുള്ള മുൻകരുതലായി ആരംഭിച്ചിരിക്കാവുന്ന ഈ അനുഷ്ഠാനം കാലക്രമേണ യഹൂദതയുടെ അടയാളവും, യഹൂദസ്വത്വം മറച്ചുവക്കുക അസാദ്ധ്യമാക്കി മതപരമായ കൂറ് ഉറപ്പാക്കാനുള്ള വഴിയും ആയിത്തീർന്നു.<ref name ="herit">[[വിൽ ഡുറാന്റ്]], നമ്മുടെ പൗരസ്ത്യപൈതൃകം, "[[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] ഒന്നാം ഭാഗം (പുറം 331)</ref>{{സൂചിക|൭|}}
 
യഹൂദമതത്തിലെ ഒരേയൊരു 'കൂദാശ' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ അനുഷ്ഠാനംഅനുഷ്അനം അൺകുട്ടിയുടെആൺകുട്ടിയുടെ ജനനത്തിന്റെ എട്ടാം ദിനം ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷമായാണ് നടത്താറ്. കുട്ടിയുടെ നാമകരണത്തിനുള്ള അവസരം കൂടിയാണ് ഇത്.
 
===ബാർ മിത്സ്വാ, ബാത് മിത്സ്വാ===
വരി 228:
{{Main|റബൈ അഖീവ}}
 
[[റബൈ അഖീവ]] എന്ന് സാധാരണ അറിയപ്പെടുന്ന അഖീവ ബെൻ യോസെഫ് (എബ്രായ: רבי עקיבא) [[ക്രിസ്തുവർഷം]] ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും രണ്ടാം നൂറ്റാണ്ട് ആരംഭത്തിലുമായി(ക്രി.വ. 50–135) യൂദയായിൽ ജീവിച്ചു. യഹൂദപാരമ്പര്യത്തിൽ മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ട മിഷ്നാ, മിദ്രാശ് എന്നീ സംഹിതകളുടെ മുഖ്യധാരയായിൽ പെടുന്നു. യഹൂദരചനാസംഹിതയായ [[താൽമുദ്]] അഖീവയെ മനീഷികളിൽ മുഖ്യൻ (റോഷ്-ല-ചഖോമിം) എന്നു വിശേഷിപ്പിക്കുന്നു. റാബിനിക യഹൂദമതത്തിന്റെ സ്ഥാപകരിൽ പ്രധാനിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.<ref name = "jewish">അഖീവ ബെൻ ജോസഫ് [http://www.jewishencyclopedia.com/view.jsp?artid=1033&letter=A യഹൂദവിജ്ഞാനകോശം]</ref> പൊതുവർഷം 132-136 കാലത്തു റോമൻ ആധിപത്യത്തിനെതിരെ പലസ്തീനയിലെ യഹൂദർ ബാർ കൊഖബ എന്ന കലാപകാരിയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനില്പിനെ പിന്തുണച്ച അഖീവ, ആ കാലാപത്തിന്റെ അടിച്ചർമർത്തലിൽഅർടിച്ചമർത്തലിൽ കൊല്ലപ്പെട്ടു.
 
===റാശി===
വരി 244:
 
[[ചിത്രം:Maimonides-2.jpg|thumb|right|200px|മൈമോനിഡിസ്]]
യഹൂദചിന്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവിൽ എഴുതിയ മിഷ്നെ തോറാ എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയിൽ അദ്ദേഹം ചെയ്തത്. തോറയിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ല ക്‌ഷ്യമുണ്ടെന്നുംലക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാൻ മാത്രമായി നൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ൽ പൂർത്തിയാക്കിയ [[ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്|സന്ദേഹികൾക്കു വഴികാട്ടി]] (Guide of the Perplexed)ആണ്.<ref>സന്ദേഹികൾക്കു വഴികാട്ടി, M Friedlander-ടെ ഇംഗ്ലീഷ് പരിഭാഷ - http://www.sacred-texts.com/jud/gfp/index.htm</ref> അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഇതെഴുതിയത്. യഹൂദവിശ്വാസത്തെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിന്റെ]] യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി' നടത്തിയത്. ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ മൈമോനിഡിസ് നിശിതമായി വിമർശിച്ചു. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിക്കുന്നതിനേക്കാൾ നല്ലത്, [[ദൈവം]] എന്തല്ല എന്നു നിഷേധാത്മകമായി പറയുന്നതാണെന്ന് അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.<ref>[http://plato.stanford.edu/entries/maimonides Maimonides - Stanford Encyclopedia of Philosophy]</ref>
 
മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. "മോസസ് മുതൽ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല"{{സൂചിക|൮|}} എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തിൽ മൈമോനിഡിസിനെക്കാൾ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്നു പറയാം. യഹൂദർക്കിടയിൽ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. ഇസ്ലാമിക പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിൽ ഇസ്ലാമിക-അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നു. യൗവ്വനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തിൽ The Great Islamic Rabbi എന്ന തലക്കെട്ടിൽ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഗ്രീക്കോറോമൻ, അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഒന്നുചേർന്നിരിക്കുന്നു.<ref>[http://www.jewishvirtuallibrary.org/jsource/biography/Maimonides.html Maimonides/Rambam, Jewish Virtual Library]</ref>
വരി 265:
 
====നവീകരണവാദികൾ====
[[ചിത്രം:ReformJewishService.jpg|thumb|185px|left|സ്ത്രീപുരുഷന്മാർ ഇടകർന്നിരിക്കുന്നഇടകലർന്നിരിക്കുന്ന നവീകരണ വാദികളുടെ [[സിനഗോഗ്]]]]
പത്തൊൻപതാം നൂറ്റാണ്ടിലെ [[ജർമ്മനി|ജർമ്മനിയിൽ]] "നവീകരണത്തിന്റെ സുഹൃത്തുക്കളുടെ ഫ്രാങ്ക്ഫർട്ട് സംഘം" (Frankfurt society of Friends of Reform) എന്ന കൂട്ടായ്മയിലും മറ്റുമാണ് ഊ വിഭാഗത്തിന്റെ പിറവി. 1843-ൽ ആ സംഘം ഇറക്കിയ ഒരു പ്രസ്താവന, ഇവരുടെ വിശ്വാസങ്ങളുടെ തീവ്രപ്രകടനമായിരുന്നു.
 
വരി 289:
{{കുറിപ്പ്|൩|}}അങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഒന്നിന്റെ പിന്തുടർച്ചക്കാരാണ് [[ഇസ്രായേൽ|ഇസ്രായേലിലും]] [[പലസ്തീൻ|പലസ്തീനിലും]] ഇന്നുമുള്ള ന്യൂനപക്ഷമായ [[ശമരിയർ]].
 
{{കുറിപ്പ്|൪|}} "നമ്മുടെ രക്ഷകനെതിരെ ഗൂഡാലോചനഗൂഢ ാലോചന നടത്തി ഏറെ താമസിയാതെ യഹൂദവംശത്തിന് വന്നുപെട്ട സർ‌വ്വനാശത്തിന്റെ കഥ പറയുകയാണ്" തന്റെ രചനാലക്ഷ്യങ്ങളിൽ ഒന്നെന്ന് നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[കേസറിയായിലെ യൂസീബിയസ്|കേസറിയായിൽ മെത്രാനായിരുന്ന യൂസീബിയസ്]] തന്റെ സഭാചരിത്രത്തിന്റെ തുടക്കത്തിൽ തുറന്നു പറയുന്നു.<ref name ="eusi"/>
 
{{കുറിപ്പ്|൫|}} "......their real city was this Book of Books."<ref name ="prpr"/>
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്