"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
== രാഷ്ടീയ ജീവിതം ==
വിദ്യാർഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന തോമസ് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. പിതാവ് ഒരു കോൺഗ്രസ്സ് അനുയായിയായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] [[തിരുവിതാംകൂർ]] ഘടകവുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയപ്പോൾ തോമസ് അതിൽ സജീവമായി പങ്കെടുത്തിരുന്നു. നിയമലംഘനപ്രസ്ഥാനം നിർത്തിവെക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനം പൊതുവേ യുവാക്കളിൽ നീരസമുണ്ടാക്കി. തോമസ് ഗാന്ധിജിയുടെ ഈ തീരുമാനത്തിൽ നിരാശനായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ]] ഇടതുപക്ഷ ചിന്താഗതിക്കാരുടേതായ റാഡിക്കൽ കോൺഗ്രസ്സിലും ഇദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കൃതമായപ്പോൾ അതിന്റെ സജീവ പ്രവർത്തകരിലൊരാളായിത്തീർന്നു.
 
[[ആലപ്പുഴ|ആലപ്പുഴയിൽ]] ട്രേഡ് യൂണിയൻ രംഗത്ത് ടി.വി. തോമസ് പ്രവർത്തിച്ചു. കയർത്തൊഴിലാളികളുടെയും തുറമുഖത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റും സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. ദിവാൻ [[സി.പി. രാമസ്വാമി അയ്യർ|സർ സി.പി. രാമസ്വാമി അയ്യരുടെ]] പല പ്രവർത്തനരീതികളെയും ഇദ്ദേഹം വിമർശിച്ചിരുന്നു. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ സമരത്തിൽ]] പങ്കെടുത്തതിനാൽ അറസ്റ്റിലായി. എന്നാൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച് മറ്റു നേതാക്കളോടൊപ്പം ഇദ്ദേഹവും മോചിതനായി. രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ വീണ്ടും ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1952-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. [[ആലപ്പുഴ നഗരസഭ|ആലപ്പുഴ മുനിസിപ്പൽ]] ചെയർമാൻ പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു ടി.വി.
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്