"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
[[ആലപ്പുഴ ജില്ല|ആലപ്പുഴയിലെ]] കത്തോലിക്കാ കുടുംബമായ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു.
നാലു സഹോദരിമാരും, ഒരു സഹോദരുനുമുണ്ടായിരുന്നു തോമസിന്. ഉമ്മച്ചനെന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്ന പേര്. ലിയോ തേർട്ടിൻത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി [[എസ്.ബി കോളേജ്, ചങ്ങനാശ്ശേരി|എസ്.ബി. കോളജിലും]] എറണാകുളം [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജിലുമായിരുന്നു]] ആയിരുന്നു ഉപരിപഠനം. 1930-ൽ ബി.എ. ബിരുദവും 1935-ൽ മദിരാളിയിൽ നിന്നും നിയമബിരുദവും എടുത്തു. പഠിക്കാൻ വളരെ മുമ്പനായിരുന്നു ഉമ്മച്ചൻ.
 
കമ്യൂണിസ്റ്റ് നേതാവും ഇദ്ദേഹത്തോടൊപ്പം ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ.ആർ. ഗൗരിയെയാണ്]] വിവാഹം കഴിച്ചത്. രോഗബാധിതനായി 1977 മാർച്ച് 26-ന് ടി.വി. തോമസ്‌ നിര്യാതനായി.
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്