"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
[[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ]] രാഷ്ട്രീയത്തിൽ പ്രവേശിച്ചു. [[തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം|തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള]] പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. കോൺഗ്രസ്സ് നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചതിലുള്ള നിരാശയും, കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള എതിർപ്പും തോമസിനെ ഇടതുപക്ഷചേരിയിലെത്തിച്ചു. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം കേരളനിയമസഭയിൽ ഗതാഗത-തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാവും, ഒന്നാം കേരള നിയമസഭയിൽ മന്ത്രിയുമായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ.ആർ. ഗൗരിയമ്മയാണു]] ഭാര്യ. പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]] യിൽ ഉറച്ചു നിന്നു. 1977 മാർച്ച് 26 ന് [[അർബുദം|അർബുദരോഗം]] മൂലം അന്തരിച്ചു.
 
== ആദ്യകാലജീവിതം ==
== വ്യക്തി ജീവിതം ==
[[ആലപ്പുഴ ജില്ല|ആലപ്പുഴയിലെ]] കത്തോലിക്കാ കുടുംബമായ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു.
നാലു സഹോദരിമാരും, ഒരു സഹോദരുനുമുണ്ടായിരുന്നു തോമസിന്. ഉമ്മച്ചനെന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്ന പേര്.
ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി [[എസ്.ബി കോളേജ്, ചങ്ങനാശ്ശേരി|എസ്.ബി. കോളജിലും]] എറണാകുളം [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജിലുമായിരുന്നു]] പഠിച്ചത്. 1930-ൽ ബി.എ. ബിരുദവും 1935-ൽ നിയമബിരുദവും എടുത്തു. കമ്യൂണിസ്റ്റ് നേതാവും ഇദ്ദേഹത്തോടൊപ്പം ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ.ആർ. ഗൗരിയെയാണ്]] വിവാഹം കഴിച്ചത്. രോഗബാധിതനായി 1977 മാർച്ച് 26-ന് ടി.വി. തോമസ്‌ നിര്യാതനായി.
 
== രാഷ്ടീയ ജീവിതം ==
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്