"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206:
 
===ഗ്രീസ്===
ഗ്രീക്ക് പുരാണങ്ങളിൽ അതിപുരാതനമായ സമുദ്രദേവനായി സങ്കൽപ്പിക്കപ്പെടുന്നത് ടൈറ്റന്മാരിൽ ഒരാളായ [[ഓഷ്യാനസ്]] ആണ്. ഭൂമിയെ ചുറ്റുന്ന മഹാനദിയായ ഒക്കിനോസിന്റെ പുരാതനദേവനാണ് ഓഷ്യാനസ്. ഭൂമിയുടെ രണ്ടറ്റങ്ങളിലുമായി കടലിൽ നിന്നുയർന്ന് കടലിൽത്തന്നെ താണുപോയിരുന്ന അകാശഗോളങ്ങളുടെ ഉദയവും അസ്തമയവും നിയന്ത്രിച്ചിരുന്നതും ഈ ദേവനായിരുന്നു. ഓഷ്യാനസ്സിന്റെ ഭാര്യ ടെത്തിസ് ആയിരുന്നു കടലിലെ ജലം ഭൂമിക്കടിയിലെ ഗുഹകളിൽക്കൂടി എല്ലായിടത്തും എത്തിച്ചിരുന്നത്<ref>http://www.theoi.com/Titan/TitanOkeanos.html</ref>
 
പിൽക്കാലത്ത് സമുദ്രദേവനായി വരുന്നത് [[പോസിഡോൺ]] ആണ്. ടൈറ്റന്മാരിലൊരാളായ ക്രോണസ്സിന്റെ മകനാണ് പോസിഡോൺ. പൂർണ്ണവളർച്ചയെത്തിയ പുരുഷനായാണ് ജനനം. പോസിഡോൺ എന്ന പേരിനർത്ഥം "ഭൂമിയുടെ ഭർത്താവ്" എന്നാണ്. മിക്ക കഥകളിലും ക്രൂരനായാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ജീവദായകമായ ജലംകൊണ്ട് ഭൂമി ഫലഭൂയിഷ്ഠമാക്കുന്നയാളായും നാവികരുടെ രക്ഷാപുരുഷൻ എന്ന നിലക്കും പോസിഡോൺ അറിയപ്പെടുന്നു. ഇതേ പോസിഡോണാണ് തന്റെ മകനായ ഒറ്റക്കണ്ണൻ സൈക്ലോപ്സിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചുവെന്ന കുറ്റത്തിന് എട്ട് വർഷത്തോളം [[ഒഡീസിയസ്സിനെ]] കടലിൽ കുടുക്കിയിട്ട് കഷ്ടപ്പെടുത്തിയതും.
 
===റോം===
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്