"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 28:
<!-- [[Image:Ladri3.jpg|left|thumb|ബൈസിക്കിൾ തീവ്സിന്റെ ഇറ്റാലിയൻ പോസ്റ്റർ]] -->
 
[[ഇങ്മർ ബർഗ്‍മൻ]] ([[സ്വീഡൻ]]‍), [[അകിര കുറൊസാവ]] (ജപ്പാൻ), [[ലൂയി ബുനുവേൽ‍]], [[കാർലോസ് സോറ]] ([[സ്പെയിൻ]]‍), [[ലൂച്ചിനോ വിസ്‌കോന്തി]], [[ഫെഡറിക്കോ ഫെല്ലിനി]], [[ഡിസീക്ക]], [[പീയർ പവോലോ പസ്സോളിനി|പാസോലിനി]], [[ബെർണാഡോ ബെർട്ടലൂച്ചി]], [[മൈക്കലാഞ്ചലോ അന്റോണിയോണി]], [[റോബർട്ടോ റോസല്ലിനി|റോസലിനി]] ([[ഇറ്റലി]]), [[ലൂയിമാലെ റോബർട്ട് ബ്രസൺ]], [[ഷാൻജീൻ കോക്തു]], [[ഴാങ് ഗൊദാർദ്]], [[ഫ്രാങ്‌സ്വാ ത്രൂഫോ]] (ഫ്രാൻസ്), [[സത്യജിത് റേ]], [[ഋത്വിക് ഘട്ടക്]] ([[ഇന്ത്യ]]), [[തോമസ് ഗ്വിറ്റിറസ് അലിയ]] ([[ക്യൂബ]]), [[ആന്ദ്രേ വയ്ദ]] ([[പോളണ്ട്]]) തുടങ്ങിയ സംവിധായകരാണ് [[ആർട്ട്‌ സിനിമ|ആർട്ട്‌ സിനിമയുടെ]] കൊടിയുയർത്തിയത്. ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത്. ഗോദാർദിന്റെയും ([[ബ്രത്‌ലെസ്]], 1959) ത്രൂഫോയുടെയും ചലച്ചിത്രങ്ങൾ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി. രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങൾ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി. 1960 കളിലും 70 കളിലും വിവിധ ദേശീയ സിനിമകളിൽ പുതിയ ചലച്ചിത്രകാരന്മാർ ഉയർന്നുവന്നു. [[ലിൻസേ ആൻഡേഴ്‌സൺ]], [[ടോണി റിച്ചാഡ്‌സൺ]], [[ജോൺ ഷ്‌ളെസിംഗർ]] (ബ്രിട്ടൻ), [[വേര ചിറ്റിലോവ]], [[മിലോസ് ഫോർമാൻ]] ([[ചെക്കൊസ്ലൊവാക്യ]]), [[ഫാസ്ബിന്ദർ]], [[വിം വെൻ ഡേഴ്‌സ്]], [[വെർണർ ഹെർസോഗ്]] (ജർമനി), [[ഹോസെ ലൂയിബോറോ]], [[കാർലോസ് സോറ]] (സ്‌പെയിൻ), [[റോബർട്ട് അൾട്ട്മാൻ]], [[ഫ്രാൻസിസ് ഫോർഡ് കപ്പോള]], [[സ്റ്റാൻലി കുബ്രിക്ക്]], [[ആർതർ വെൻ]], [[മാർട്ടിൻ സ്കോർസസെ]] (യു.എസ്.എ.), സത്യജിത് റേ, [[മൃണാൾ സെൻ]], [[മണികൗൾ]], [[ശ്യാം ബെനഗൽ]], [[അരവിന്ദൻ]], [[അടൂർ ഗോപാലകൃഷ്ണൻ]], [[ജോൺ എബ്രഹാം]] (ഇന്ത്യ), [[ആന്ദ്രേ തർകോവ്സ്കി]] ([[റഷ്യ]]), [[റൊമാൻ പൊളാൻസ്കി]], [[ആന്ദ്രേ വയ്ദ]], [[ക്രിസ്റ്റോഫ് സനൂസി]] ([[പോളണ്ട്]]), [[സൊൾത്താൻ ഫാബ്രി]], [[ഇസ്തവാൻ ഗാൾ]], [[മാർത്ത മെസോറസ്]], [[മിലോസ് യാൻക്‌സോ]], [[ഇസ്തവാൻ സാബോ]] ([[ഹംഗറി]]), [[യിൽമെസ് ഗുണെ]] ([[തുർക്കി]]) തുടങ്ങിയവർ ഈ ഗണത്തിൽപെടുന്നു.
 
എഴുപതുകളിൽത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു. [[വീഡിയോ]], കേബിൾ-സാറ്റലൈറ്റ് ടെലിവിഷനുകൾ എന്നിവയുടെ ആവിർഭാവം വാണിജ്യ സിനിമയെ കൂടുതൽ ബലിഷ്ഠമാക്കി. [[സ്‌പെഷ്യൽ ഇഫക്ടുകൾ]] ചലച്ചിത്രത്തിൽ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. [[സ്റ്റീവൻ സ്പീൽബർഗ്]] ([[ജാസ്]] 1975, [[ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയൽ]] 1982, [[ജുറാസ്സിക്‌ പാർക്ക്‌ (ചലച്ചിത്രം)|ജുറാസിക് പാർക്ക്]] 1993), [[ജോർജ്ജ് ലൂക്കാസ്]] ([[സ്റ്റാർ വാർസ്]] 1977), [[ജെയിംസ് കാമറൂൺ]] ([[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]], [[ദ അബിസ്]], [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]]) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കൾ. എൺപതുകൾക്കുശേഷം ഏഷ്യൻ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും [[ചൈന]], [[ഇറാൻ]]) ശ്രദ്ധേയമായി. [[ചെൻ കയ്ഗ്]] (ചൈന), [[വോങ് കാർ വയ്]] (ഹോങ്കോങ്), [[ആങ് ലീ]] (തയ്‌വാൻ), [[അബ്ബാസ് കിയാരൊസ്തമി]], [[മക്മൽബഫ്]] (ഇറാൻ‍) തുടങ്ങിയവരാണ് സമകാലീന [[ഏഷ്യ|ഏഷ്യൻ]] സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ. [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]] (പോളണ്ട്), [[പെദ്രോ അൽമൊദോവാർ]], [[ഷാൻ-ഷാക് ബെനിക്‌സ്]], [[പാട്രിസ് ലെക്കോന്തെ]], [[ഡെറക് ജാർമാൻ]] തുടങ്ങിയ യൂറോപ്യൻ സംവിധായകരും, [[ജെയ്ൻ കാംപിയോൺ]], [[ജോർജ് മില്ലർ]], [[പോൾ കോക്‌സ്]] ([[ഓസ്ട്രേലിയ]]), [[മിഗ്വെൽ ലിറ്റിൻ]] ([[ചിലി]]), [[സ്‌പൈക്‌ലീ]], [[ആന്റണി മിൻഹെല്ല]], [[ക്വന്റിൻ ടരാന്റിനോ]] (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയിൽ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്