"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
ചെറിയ ജനതയായ എബ്രായർക്ക് തെക്കും വടക്കുമുള്ള വലിയ സാമ്രാജ്യങ്ങളുടെ മത്സരങ്ങൾക്കിടയിൽ സ്വന്തം ദേശീയസ്വാതന്ത്ര്യം ഏറെക്കാലം നിലനിർത്താനായില്ല. തെക്ക് ഈജിപ്തും വടക്ക് അസീറിയയും ബാബിലോണും അവർക്കു ഭീഷണിയായിരുന്നു. സമരിയാ കേന്ദ്രമായുള്ള യഹൂദരുടെ ഉത്തരരാജ്യം ബിസി 722-ൽ അസീറിയക്ക് കീഴ്പെട്ട് ചരിത്രത്തിൽ നിന്നു തന്നെ അപ്രത്യക്ഷമായി. ഒരു നൂറ്റാണ്ടിലേറെക്കാലം കൂടി ഒരു പരിധിയോളം സ്വാതന്ത്ര്യം നിലർനിത്താനായ യൂദയായുടെ ചരിത്രവും ദുരിതപൂർണ്ണമായിരുന്നു.
 
എബ്രായധാർമ്മികതയുടെ മുഖ്യഘടകങ്ങളിലൊന്ന് അതിലെ പ്രവചനപാരമ്പര്യമായിരുന്നു. മതപരവും രാഷ്ട്രീയവുമായ ശൈഥില്യത്തിന്റെ ഈ കാലത്ത് യഹൂദർക്കിടയിൽ പ്രവാചകന്മാരുടെ ഒരു ദീർഘപരമ്പര പ്രത്യക്ഷപ്പെട്ടു. [[ഏശയ്യായുടെ പുസ്തകം|ഏശയ്യാ]], [[ജെറമിയായുടെ പുസ്തകം|ജെറമിയാ]], [[എസെക്കിയേലിന്റെ പുസ്തകം|എസക്കിയേൽ]] എന്നിങ്ങനെ മൂന്നു വലിയപ്രവാചകന്മാരുടേയും 12 ചെറിയ പ്രവാചകന്മാരുടേയും{{സൂചിക|൧}} അരുളപ്പാടുകളുടെ വ്യതിരിക്തഗ്രന്ഥങ്ങൾ [[തനക്ക്|എബ്രായബൈബിളിന്റെ]] ഭാഗമാണ്. ജനങ്ങളോടു നേരിട്ടു സംസാരിച്ച പ്രവാചകന്മാർ അവരുടെ ദൗത്യത്തിനു നിയുക്തിപത്രങ്ങളെയോ അഭിക്ഷേകത്തെയോ ആശ്രയിച്ചില്ല. "കർത്താവിന്റെ അരുളപ്പാട് ഇപ്പോൾ എനിക്കുണ്ടായിരിക്കുന്നു" എന്ന അവതരണവാക്യമാണ് അവരിൽ മിക്കവരും ഉപയോഗിച്ചത്.<ref name ="prpr">എച്ച്.ജി.വെൽസ്, "A Short History of the World", എന്ന പുസ്തകത്തിലെ "Priests and Prophets of Judea" എന്ന അദ്ധ്യായം(പുറങ്ങൾ 78-81)</ref> അവർ വ്യത്യസ്ഥവ്യത്യസ്ത ദേശക്കാരും വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും ആയിരുന്നു. കേവലം ആട്ടിടയനായിരുന്ന [[ആമോസിന്റെ പുസ്തകം|ആമോസും]] പ്രമുഖ പ്രവാചകന്മാരിൽ ഒരുവനായി.
 
ദൈവാരാധന രാജശാസനത്തിന്റെ ഇരിപ്പിടമായ [[യെരുശലേം]] കേന്ദ്രമായി ചിട്ടപ്പെടുത്തപ്പെട്ടിരുന്നെങ്കിലും [[യഹോവ|യഹോവയ്ക്കു]] പുറമേയുള്ള ദൈവങ്ങളുടെ ആരാധനകൾ ഈ വിശ്വാസവ്യവസ്ഥയുമായി മത്സരിച്ചിരുന്നു. ഈ മത്സരത്തിൽ പ്രവാചകന്മാർ പൊതുവേ, യഹോവപക്ഷത്തെയാണു പിന്തുണച്ചത്. ഇതരദൈവങ്ങളുടെ ആരാധനയേയും [[യെരുശലേം|യെരുശലേമിനു]] പുറത്തുള്ള യഹോവാരാധനയെ തന്നെയും അവർ എതിർത്തു. അന്യദൈവങ്ങൾ അവർക്ക് [[യഹോവ|യഹോവയുമായുള്ള]] താരതമ്യത്തിൽ ബലഹീനന്മാരായ അധമശക്തികളോ, ദുഷ്ടരൂപികളോ, [[വെള്ളരി|വെള്ളരിത്തോട്ടത്തിലെ]] നോക്കുകുത്തികളെപ്പോലുള്ള നിർജ്ജീവമൂർത്തികളോ ആയിരുന്നു.<ref>[[ബൈബിൾ]], [[ജെറമിയായുടെ പുസ്തകം]] 10:5</ref>
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്