"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
അഷ്ടാധ്യായിയുടെ തുടക്കത്തിനു മുൻപ്, സംസ്കൃതഭാഷയിലെ വർണ്ണങ്ങളെ 14 വർഗ്ഗങ്ങളായി തിരിച്ച്, ഓരോ വർഗ്ഗത്തേയും പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങൾ നിഷ്കർഷിച്ചിട്ടുള്ള ഒരു സൂത്രമാല ചേർക്കുക സാധാരണമാണ്‌. സൂത്രമാലയിലെ ആദ്യത്തെ നാലു സൂത്രങ്ങളിൽ സ്വരങ്ങളും അവസാനത്തെ പത്തു സൂത്രങ്ങളിൽ വ്യഞ്ജനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഷ്ടാധ്യായിൽ സംസ്കൃതത്തിലെ വർണങ്ങളേയും, വർണഗണങ്ങളേയും പരാമരിശിക്കുന്നത് ഈ സൂത്രമാലയിലെ വർഗ്ഗീകരണവും പ്രതീകവ്യവസ്ഥയും പിന്തുടർന്നാണ്‌. '''പ്രത്യാഹാരസൂത്രങ്ങൾ''' എന്നാണ്‌ ഈ സൂത്രമാല അറിയപ്പെടുന്നത്. പരമശിവൻ നേരിട്ട് പാണിനിയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, '''[[ശിവസൂത്രങ്ങൾ]], മഹേശ്വരസൂത്രങ്ങൾ''' എന്നീ പേരുകളും ഇതിനുണ്ട്. ഇത് പാണിനി സ്വയം എഴുതിയതോ, മുന്നേ ഉണ്ടായിരുന്നതോ എന്നു വ്യക്തമല്ല.
 
===ധാതുപാഠം, ഗുണപാഠംഗണപാഠം===
അഷ്ടാധ്യായിയുടെ പാഠത്തിനൊടുവിൽ '''ധാതുപാഠം, ഗണപാഠം''' എന്നിങ്ങനെ രണ്ടു പാഠങ്ങൾ അനുബന്ധമായി കാണാം. ധാതുപാഠം ക്രിയാമൂലങ്ങളുടേയും ഗണപാഠം നാമമൂലങ്ങളുടേയും പട്ടികയാണ്‌. അഷ്ടാധ്യായിയുടെ പാഠം കാര്യമായ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ പകർന്നുകിട്ടിയിട്ടുണ്ടെങ്കിലും, ധാതുപാഠത്തിന്റേയും ഗണപാഠത്തിന്റേയും സ്ഥിതി അതല്ല. ആ പട്ടികകളിൽ വാക്കുകളോട് ചേർന്നുകാണുന്ന അവയുടെ അർത്ഥം പിൽക്കാലങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു.<ref name ="Katre">Introduction, Ashtadhyayi of Panini Translated by Sumitra M.Katre [http://books.google.co.in/books?id=iSDakY97XckC&pg=PP4&lpg=PP4&dq=Sumitra+M+Katre&source=bl&ots=ueMgQq4_Wm&sig=xfAatejBq4GkbM1yQQL9i9iq8ok&hl=en&ei=izozTKXhJNKxrAe7oODvAw&sa=X&oi=book_result&ct=result&resnum=8&ved=0CDEQ6AEwBw#v=onepage&q=Sumitra%20M%20Katre&f=false]</ref>
 
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്