"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 274:
====മിതവാദികൾ====
[[ചിത്രം: JTSA 122 Bway jeh.JPG|thumb|150px|right|ന്യൂയോർക്കിൽ മിതവാദി യഹൂദതയുടെ ദൈവശാസ്ത്ര പാഠശാല (Theological Seminary)]]
യാഥാസ്ഥിതിക, നവീകരണപക്ഷങ്ങൾക്കിടയിലെ മദ്ധ്യമാർഗ്ഗമാണ് മിതവാദിയഹൂദത (Conservative Judaism).<ref>[http://www.bbc.co.uk/religion/religions/judaism/subdivisions/conservative_1.shtml Conservative Judaism, BBC Religion]</ref> പാരമ്പര്യങ്ങളെ യാഥാസ്ഥിതിവിഭാഗത്തിന്റെയാഥാസ്ഥിതിക വിഭാഗത്തിന്റെ തീക്ഷ്ണതയോടെ പിന്തുടരുന്നില്ലെങ്കിലും, നവീകരണത്തേക്കാൾ പാരമ്പര്യങ്ങളോടാണ് ഇവരുടെ ചായ്‌വ്. നവീകരണവാദികളുടെ തീവ്രനിലപാടുകളിൽ മടുപ്പുതോന്നി അവരിൽ നിന്നു ഭിന്നിച്ചുപോയവർക്കിടയിലാണ് ഇവരുടെ തുടക്കം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[ജർമ്മനി|ജർമ്മനിയിൽ]] അസ്കെനാസി യഹൂദതയിലെ ചിന്താസരണികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ഈ പക്ഷം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കൃത്യമായ രൂപം കൈവരിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ടു. [[തോറ|തോറയുടെ]] ദൈവികമായ ആധികാരികതയിൽ വിശ്വസിക്കുന്നെങ്കിലും [[ബൈബിൾ|ബൈബിളിന്റെ]] സ്വതന്ത്രപഠനത്തെ (Bible scholarship) ഇവർ തള്ളിപ്പറയുന്നില്ല.<ref>[http://www.jewishvirtuallibrary.org/jsource/Judaism/conservatives.html Conservative Judaism, Jewish Virtual Library]</ref> [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] യഹൂദ ദൈവശാസ്ത്ര സെമിനാരി, മിതവാദിയഹൂദതയുടെ ആത്മീയ, ബൗദ്ധിക കേന്ദ്രങ്ങളിലൊന്നും യഹൂദമതവിഷയകമായ അക്കാദമിക പാണ്ഡിത്യത്തിന്റെ ആസ്ഥാനവുമാണ്.
 
====പുനർനിർമ്മാണവാദികൾ====
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്