"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
===കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തം===
ഈ സിദ്ധാന്തമനുസരിച്ച് മറ്റു രാജ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഒരു രാജ്യം പരമാധികാര രാജ്യമാകുന്നുള്ളൂ. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം വികസിപ്പിക്കപ്പെട്ടത്. ഇതു പ്രകാരം മറ്റൊരു പരമാധികാര രാഷ്ട്രം ഒരു രാജ്യത്തെ പരമാധികാര രാജ്യമായി അംഗീകരിച്ചാൽ അതിനെ പരമാധികാര രാജ്യമായി കണക്കാക്കാവുന്നതാണ്. ഇതുകാരണം പുതിയ രാജ്യങ്ങൾക്ക് പെട്ടെന്നുതന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമാകാനോ അന്താരാഷ്ട്ര നിയമത്തിനു കീഴിൽ വരാനോ സാധിക്കില്ല. ഈ സിദ്ധാന്തമനുസരിച്ച് മുന്നേ തന്നെ അംഗീകരിക്കപ്പെട്ട രാജ്യങ്ങൾക്ക് അംഗീകാരമില്ലാത്ത രാജ്യങ്ങളോട് അന്താരാഷ്ട്രനിയമമനുസരിച്ച് ഇടപെടണമെന്നും നിർബന്ധമില്ല.<ref name="ctos">{{cite book |title=Sourcebook on Public International Law |last=Hillier |first=Tim |year=1998 |publisher=Routledge |isbn=1-85941-050-2 |pages=201–2 |url=http://books.google.com/books?id=Kr0sOuIx8q8C }}</ref> 1815-ൽ [[Congress of Vienna|വിയന്ന കോൺഗ്രസ്സിൽ വച്ച്]] [[Final Act of the Congress of Vienna|അവസാനത്തെ ആക്റ്റ്]] യൂറോപ്യൻ നയതന്ത്രവ്യവസ്ഥയിലെ 39 പരമാധികാര രാഷ്ട്രങ്ങളെയേ അംഗീകരിച്ചിരുന്നുള്ളൂ. ഭാവിയിൽ പുതിയ രാജ്യങ്ങളെ മറ്റു രാജ്യങ്ങൾ അംഗീകരിക്കണമെന്ന കീഴ്വഴക്കം ഇതോടെ നിലവിൽ വന്നു. [[great powers|വൻശക്തികളിൽ]] ഒന്നോ അതിലധികമോ രാഷ്ട്രങ്ങൾ അംഗീകരിക്കേണ്ടതുണ്ട് എന്നായിരുന്നു ഫലത്തിൽ ഇതിന്റെ അർത്ഥം.<ref>Kalevi Jaakko Holsti ''Taming the Sovereigns'' [http://books.google.co.uk/books?id=Jh6gjr-2ho8C&pg=PA128&dq=Final+Act+of+the+Congress+of+Vienna&lr=&sig=ACfU3U1FTkJPODAK8KkyGV5Nz6O-ke9_Ig p. 128].</ref>
 
ചില രാജ്യങ്ങൾ പുതിയൊരു രാജ്യത്തെ അംഗീകരിക്കുമ്പോൾ മറ്റുള്ളവ അതു ചെയ്യുന്നില്ല എന്നതായിരുന്നു ഈ നിയമത്തോടുള്ള പ്രധാന വിമർശനം. ഈ സിദ്ധാന്തത്തെ പിന്തുണച്ചവരിൽ പ്രമുഖനായിരുന്ന ഹെർഷ് ലൗടർപാക്റ്റിന്റെ നിർദ്ദേശം ഇത്തരത്തിൽ അംഗീകാരം നൽകുക എന്നത് ഒരു രാജ്യത്തിന്റെ ചുമതലയാണ് എന്നതായിരുന്നു. പക്ഷേ അംഗീകാരം നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു രാജ്യത്തിന് ഏതു മാനദണ്ഡം വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. ഇന്ന മാനദണ്ഡമേ ഉപയോഗിക്കാവൂ എന്ന് ഒരു രാജ്യത്തിനെയും നിർബന്ധിക്കുക സാദ്ധ്യമായിരുന്നില്ല. മിക്ക രാജ്യങ്ങളും അവർക്ക് പ്രയോജനമുണ്ടെങ്കിലേ മറ്റു രാജ്യങ്ങളെ അംഗീകരിച്ചിരുന്നുള്ളൂ.<ref name="ctos" />
 
1912-ൽ [[L. F. L. Oppenheim|എൽ.എഫ്.എൽ. ഓപ്പൺഹൈം]] ഈ സിദ്ധാന്തത്തെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി:
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്