"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
===കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തം===
ഈ സിദ്ധാന്തമനുസരിച്ച് മറ്റു രാജ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഒരു രാജ്യം പരമാധികാര രാജ്യമാകുന്നുള്ളൂ. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം വികസിപ്പിക്കപ്പെട്ടത്. ഇതു പ്രകാരം മറ്റൊരു പരമാധികാര രാഷ്ട്രം ഒരു രാജ്യത്തെ പരമാധികാര രാജ്യമായി അംഗീകരിച്ചാൽ അതിനെ പരമാധികാര രാജ്യമായി കണക്കാക്കാവുന്നതാണ്. ഇതുകാരണം പുതിയ രാജ്യങ്ങൾക്ക് പെട്ടെന്നുതന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമാകാനോ അന്താരാഷ്ട്ര നിയമത്തിനു കീഴിൽ വരാനോ സാധിക്കില്ല. ഈ സിദ്ധാന്തമനുസരിച്ച് മുന്നേ തന്നെ അംഗീകരിക്കപ്പെട്ട രാജ്യങ്ങൾക്ക് അംഗീകാരമില്ലാത്ത രാജ്യങ്ങളോട് അന്താരാഷ്ട്രനിയമമനുസരിച്ച് ഇടപെടണമെന്നും നിർബന്ധമില്ല.<ref name="ctos">{{cite book |title=Sourcebook on Public International Law |last=Hillier |first=Tim |year=1998 |publisher=Routledge |isbn=1-85941-050-2 |pages=201–2 |url=http://books.google.com/books?id=Kr0sOuIx8q8C }}</ref> 1815-ൽ [[Congress of Vienna|വിയന്ന കോൺഗ്രസ്സിൽ വച്ച്]] [[Final Act of the Congress of Vienna|അവസാനത്തെ ആക്റ്റ്]] യൂറോപ്യൻ നയതന്ത്രവ്യവസ്ഥയിലെ 39 പരമാധികാര രാഷ്ട്രങ്ങളെയേ അംഗീകരിച്ചിരുന്നുള്ളൂ. ഭാവിയിൽ പുതിയ രാജ്യങ്ങളെ മറ്റു രാജ്യങ്ങൾ അംഗീകരിക്കണമെന്ന കീഴ്വഴക്കം ഇതോടെ നിലവിൽ വന്നു. [[great powers|വൻശക്തികളിൽ]] ഒന്നോ അതിലധികമോ രാഷ്ട്രങ്ങൾ അംഗീകരിക്കേണ്ടതുണ്ട് എന്നായിരുന്നു ഫലത്തിൽ ഇതിന്റെ അർത്ഥം.<ref>Kalevi Jaakko Holsti ''Taming the Sovereigns'' [http://books.google.co.uk/books?id=Jh6gjr-2ho8C&pg=PA128&dq=Final+Act+of+the+Congress+of+Vienna&lr=&sig=ACfU3U1FTkJPODAK8KkyGV5Nz6O-ke9_Ig p. 128].</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്