"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.218.66.74 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 32:
ദൈവാരാധന രാജശാസനത്തിന്റെ ഇരിപ്പിടമായ [[യെരുശലേം]] കേന്ദ്രമായി ചിട്ടപ്പെടുത്തപ്പെട്ടിരുന്നെങ്കിലും [[യഹോവ|യഹോവയ്ക്കു]] പുറമേയുള്ള ദൈവങ്ങളുടെ ആരാധനകൾ ഈ വിശ്വാസവ്യവസ്ഥയുമായി മത്സരിച്ചിരുന്നു. ഈ മത്സരത്തിൽ പ്രവാചകന്മാർ പൊതുവേ, യഹോവപക്ഷത്തെയാണു പിന്തുണച്ചത്. ഇതരദൈവങ്ങളുടെ ആരാധനയേയും [[യെരുശലേം|യെരുശലേമിനു]] പുറത്തുള്ള യഹോവാരാധനയെ തന്നെയും അവർ എതിർത്തു. അന്യദൈവങ്ങൾ അവർക്ക് [[യഹോവ|യഹോവയുമായുള്ള]] താരതമ്യത്തിൽ ബലഹീനന്മാരായ അധമശക്തികളോ, ദുഷ്ടരൂപികളോ, [[വെള്ളരി|വെള്ളരിത്തോട്ടത്തിലെ]] നോക്കുകുത്തികളെപ്പോലുള്ള നിർജ്ജീവമൂർത്തികളോ ആയിരുന്നു.<ref>[[ബൈബിൾ]], [[ജെറമിയായുടെ പുസ്തകം]] 10:5</ref>
 
പ്രവാചകന്മാർ [[യഹോവ|യഹോവയെ]] സർവശക്തനും വിശ്വസ്തരെ അനുഗ്രഹങ്ങൾ നൽകി സംരക്ഷിക്കുകയും അവിശ്വസ്ഥരെഅവിശ്വസ്തരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന നീതിമാനും ആയി കണ്ടു. മരണാനന്തരജീവിതത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം യഹൂദധാർമ്മികതയിൽ അതേവരേ രൂപപ്പെട്ടിട്ടില്ലായിരുന്നതിനാൽ ദൈവികമായ ശിക്ഷാസമ്മാനങ്ങൾക്ക് ഐഹികമാനമാണ് സങ്കല്പിക്കപ്പെട്ടിരുന്നത്. രാഷ്ട്രീയമായ ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും മറ്റും ജനങ്ങളുടെ അവിശ്വസ്ഥതയ്ക്കുള്ളഅവിശ്വസ്തതയ്ക്കുള്ള ദൈവികശിക്ഷകളായും; സമാധാനവും, സന്താനഭാഗ്യവും സമ്പദ്സമൃദ്ധിയും ആയുരാരോഗ്യങ്ങളും വിശ്വസ്ഥതയ്ക്കുള്ളവിശ്വസ്തതയ്ക്കുള്ള ദൈവികസമ്മാനങ്ങളായും വിലയിരുത്തപ്പെട്ടു.
 
[[യഹോവ|യഹോവയോടുള്ള]] പ്രതിബദ്ധതക്കെന്ന പോലെ വ്യക്തിപരമായ നീതിനിഷ്ഠക്കും സാമൂഹികസമത്വത്തിനും പ്രവാചകപാരമ്പര്യം പ്രാധാന്യം കല്പിച്ചു. പരദേശികളുടേയും അനാഥരുടേയും വിധവകളുടേയും [[കണ്ണുനീർ|കണ്ണുനീരിനു]] പ്രതികാരം ചെയ്യുന്ന കാരുണ്യവാനായി അവർ ദൈവത്തെ കണ്ടു. ബലികളേയും വഴിപാടുകളേയും മാത്രം ആശ്രയിക്കുന്ന അനുഷ്ഠാനവ്യഗ്രവും നീതിരഹിതവുമായ ധാർമ്മികതയെ [[ആമോസിന്റെ പുസ്തകം|ആമോസിനേയും]]<ref>[[ബൈബിൾ]], [[ആമോസിന്റെ പുസ്തകം]] 5:21-24</ref>[[ഏശയ്യായുടെ പുസ്തകം|ഏശയ്യായേയും]]<ref>[[ബൈബിൾ]], [[ഏശയ്യായുടെ പുസ്തകം]] 1:11-17</ref> പോലുള്ള പ്രവാചകന്മാർ നിശിതമായി വിമർശിച്ചു. യഹൂദപ്രവാചകപാരമ്പര്യത്തിന്റെ ഉദയം, ചരിത്രത്തിൽ ഒരു പുതിയ മനുഷ്യജനുസ്സിന്റെ അരങ്ങേറ്റമായിരുന്നു എന്ന് എച്ച്. ജി. വെൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name ="prpr"/>"ആമോസിലും [[ഏശയ്യാ]]യിലും ആണ് [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റേയും]] [[സോഷ്യലിസം|സോഷ്യലിസത്തിന്റേയും]] തുടക്കമെന്നും ദാരിദ്ര്യത്തിനും യുദ്ധത്തിനുമിടയിലും മനുഷ്യസാഹോദര്യം സാധ്യമാക്കുന്ന ആദർശനിഷ്ഠയുടെ നദി (Stream of Utopias) ഉറവെടുത്തത് അവരിൽ നിന്നാണ്" എന്നും [[വിൽ ഡുറാന്റ്]] പറയുന്നു.<ref>Judea, Our Oriental Heritage, The Story of Civilization : Part I, Will Durant</ref>
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്