"ആന്റ്‌വെർപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
[[File:P1010905GroenplaatsAntwerpen.JPG|thumb|right|200px|ആന്റ്‌വേപ്പിലെ ഔർലേഡീ കത്തിട്രൽ]]
പുരാതന നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] നിർമിച്ചതെന്നു കരുതാവുന്ന നഗരത്തിന്റെ പുറമ്മതിലുകൾ ഏതണ്ടു നാമാവശേഷം ആയിക്കഴിഞ്ഞു; എന്നാൽ 16-ആം നൂറ്റാണ്ടിലെ എടുപ്പുകളും മതിലുകളും ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. 14-ആം നൂറ്റാണ്ടിൽ പണിതുടങ്ങി ഏതാണ്ടു രണ്ടു നൂറ്റാണ്ടുകൾ കൊണ്ടു പൂർത്തിയാക്കപെട്ട വിശുദ്ധ കന്യകയുടെ നോട്ടർഡാം ദേവാലയമാണ് ഇവിടത്തെ പുരാതന ശിൽപ്പങ്ങളിൽ ഏറ്റവും മികച്ചത്.<ref name=catholic/> 19-ആം നൂറ്റണ്ടിന്റെ അന്ത്യഘട്ടത്തിൽ ഈ ദേവാലയം കേടുപാടുകൾ തീർത്ത് പരിഷ്കരിക്കപ്പെട്ടു. 140 മീറ്റർ ഉയരമുള്ള ഒരു മേടയും പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക് വസ്തുശില്പകലയുടെ മനോഹര പ്രതീകമായ ഈ ദേവാലയത്തോടു ചേർന്നു കാണാനുണ്ട്. സുപ്രധാന ചിത്രകാരനായ റൂബൻസിന്റെ അനേകം ചുമർ ചിത്രങ്ങൾ ഈ ദേവലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.<ref>[http://www.123rf.com/photo_4752047_cathedral-of-our-lady-in-antwerp-belgium-onze-lieve-vrouwekathedraal.html കത്തീഡ്രൽ ഓഫ് അവൗർ ലേഡി]</ref>
 
==ചരിത്രം==
9-ആം [[നൂറ്റാണ്ട്]] മുതൽ ആന്റ്‌വെർപ് അറിയപ്പെടുന്നുണ്ടായിരുന്നു എങ്കിലും ഒരു [[നഗരം|നഗരമായി]] അറിയപ്പെടാൻ തുടങ്ങിയത് 11-ആം നൂട്ടാണ്ട് മുതൽ ആയിരുന്നു. [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധങ്ങളിലൂടെ]] പ്രശസ്തിയാർജിച്ച ഫ്രഞ്ചുസേനാനി ''ഗോഡ് ഫ്രാ ദെബൂയാൻ'' ഈ പ്രദേശത്തിന്റെ ആധിപത്യം വഹിച്ചതിനു തെളിവുകളുണ്ട്. 13-ആം നൂറ്റാണ്ടിൽ ബ്രാബാന്തിലെ [[നാടുവാഴികൾ|നാടുവാഴികളുടെ]] ഭരണത്തിൻ കീഴിലായിരുന്നു. 1355-ൽ ബ്രാബാന്തിലെ ''ജോൺ III''-ആമന്റെ മരണാനന്തരം ഫ്ലാൻഡേർസിന്റെയും അതില്പിന്നെ ബർഗണ്ടിയുടേയും അധീനതയിലായിരുന്നു. 15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രൂജിസ് നഗരത്തിന്റെ അധപ്പതനത്തെ തുടർന്ന് ആന്റ്‌വെർപ് [[നെതർലൻഡ്സ്|നെതർലൻഡ്സിലെ]] മുന്തിയ തുറമുഖവും വിപണന കേന്ദ്രവിമായി. യൂറോപ്പിലെ ആദ്യത്തെ നാണയ വിനിമയ കേന്ദ്രം (stock exchange) 1940-ൽ സ്ഥാപിതമായത് ആന്റ്‌വെർപിലായിരുന്നു. ഈ നഗരം ഏറെതാമസിയതെ [[വെനീസ്|വെനീസിനെ]] പിന്നിലാക്കി. പശ്ചിമയൂറോപ്പിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിമാറി. ബുജീസിനെ തുടർന്ന് ഫ്ലെമിഷ് കലയുടെ ആസ്ഥാനമായി മാറിയ ആന്റ്‌വെർപ് സാംസ്കാരിക രംഗത്തും അത്ഭുതാവഹമായ പുരോഗതി കരസ്ഥമാക്കി.
 
16- നൂറ്റാണ്ടിൽ [[സ്പെയിൻ|സ്പെയിൻകാർ]] ആന്റ്‌വെർപ് ആക്രമിച്ചു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയും നഗരം വമ്പിച്ച നാശനഷ്ഠങ്ങൾക്ക് ഇരയാവുകയും ചെയ്തു. അടുത്ത വർഷം തന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ സ്പാനിഷ് സേനയെ തുരത്തി നഗരം സ്വതന്ത്രമാക്കി.<ref>[http://www.visitflanders.co.uk/discover/cities/Antwerp/history/ ആന്റ്‌വെർപിന്റെ സംക്ഷിപ്ത ചരിത്രം</ref>
 
==ഗതാഗതവും വാണിജ്യവും==
"https://ml.wikipedia.org/wiki/ആന്റ്‌വെർപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്