"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
===ബാബിലോൺ പ്രവാസം===
[[ചിത്രം:Eduard Bendemann- Die trauernden Juden im Exil um 1832.jpg|thumb|250px|left|ബാബിലോണിലെ നദിക്കരയിൽ സിയോനെ ഓർത്തു കരയുന്ന പ്രവാസികൾ (137-ആം [[സങ്കീർത്തനങ്ങൾ|സങ്കീർത്തനം]]), 19-ആം നൂറ്റാണ്ടിലെ ജർമ്മൻ ചിത്രകാരൻ എഡ്വേഡ് ബെൻഡമാന്റെ ഭാവനയിൽ]]
[[ജോസിയാ|ജോസിയായുടെ]] മരണത്തിനു കാൽനൂറ്റാണ്ടിനകം ബിസി 587-ൽ ബാബിലോണിയൻ സൈന്യം [[യെരുശലേം]] കീഴ്പെടുത്തുകയും രാജാവായിരുന്ന സിദക്കിയായായേയുംസിദക്കിയായേയും യൂദയായിലെ പൗരസഞ്ചയത്തിന്റെ വെണ്ണപ്പാളിയെയും ബാബിലോണിലെക്ക് അടിമകളായി കൊണ്ടു പോവുകയും ചെയ്തു. [[യെരുശലേം]] ദേവാലയം അവർ നിലംപരിശാക്കി. യഹൂദജനതയുടേയും യഹൂദധാർമ്മികതയുടേയും ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ച ബാബിലോണിലെ പ്രവാസത്തിന് അങ്ങനെ തുടക്കമായി. "ബാബിലോൺ നദികളുടെ തീരത്ത് സിയോനെയോർത്തു കരഞ്ഞ്"<ref>എബ്രായബൈബിളിലെ 137-ആം സങ്കീർത്തനം</ref> പ്രവാസികൾ എഴുപതു വർഷത്തോളം കഴിഞ്ഞു. ബാബിലോണിൽ യഹൂദപ്രവാസികൾ അവരുടെ വ്യതിരിക്തത നിലനിർത്തുകയും സ്വന്തം രാഷ്ട്രീയ-ധാർമ്മികാവസ്ഥകളെ ആഴത്തിൽ വിലയിരുത്തുകയും ചെയ്തു. [[എസെക്കിയേലിന്റെ പുസ്തകം|എസെക്കിയേലിനേയും]] [[ഏശയ്യായുടെ പുസ്തകം|ഉത്തര-ഏശയ്യായേയും]] {{സൂചിക|൨|}} പോലുള്ള പ്രവാചകന്മാർ അവരുടെ ദൗത്യം നിർവഹിച്ചത് പ്രവാസികൾക്കിടയിലായിരുന്നു. യഹൂദജനത സ്വന്തം ചരിത്രത്തെ ക്രോഡീകരിച്ചതും ഏറെയും വാമൊഴിയായി നിലനിന്നിരുന്ന വംശസ്മൃതി വിശുദ്ധലിഖിതങ്ങളാക്കുന്ന പ്രക്രിയയിൽ ഗണ്യമായ പുരോഗതി നേടിയതും പ്രവാസത്തിലായിരുന്നു. പ്രവാസം വിശ്വാസികൾക്ക് സാംസ്കാരികമായ അഭിവൃദ്ധിയും തീവ്രമായ സ്വത്വബോധവും നൽകി. ബാബിലോണിൽ നിന്നു മടങ്ങി വന്നത് ഒരു പുതിയ ജനതയായിരുന്നു.<ref name ="early"/>
 
===രണ്ടാം ദേവാലയം===
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്