"ആന്റ്‌വെർപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,270 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:P1010905GroenplaatsAntwerpen.JPG|thumb|right|200px|ആന്റ്‌വേപ്പിലെ ഔർലേഡീ കത്തിട്രൽ]]
പുരാതന നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] നിർമിച്ചതെന്നു കരുതാവുന്ന നഗരത്തിന്റെ പുറമ്മതിലുകൾ ഏതണ്ടു നാമാവശേഷം ആയിക്കഴിഞ്ഞു; എന്നാൽ 16-ആം നൂറ്റാണ്ടിലെ എടുപ്പുകളും മതിലുകളും ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. 14-ആം നൂറ്റാണ്ടിൽ പണിതുടങ്ങി ഏതാണ്ടു രണ്ടു നൂറ്റാണ്ടുകൾ കൊണ്ടു പൂർത്തിയാക്കപെട്ട വിശുദ്ധ കന്യകയുടെ നോട്ടർഡാം ദേവാലയമാണ് ഇവിടത്തെ പുരാതന ശിൽപ്പങ്ങളിൽ ഏറ്റവും മികച്ചത്.<ref name=catholic/> 19-ആം നൂറ്റണ്ടിന്റെ അന്ത്യഘട്ടത്തിൽ ഈ ദേവാലയം കേടുപാടുകൾ തീർത്ത് പരിഷ്കരിക്കപ്പെട്ടു. 140 മീറ്റർ ഉയരമുള്ള ഒരു മേടയും പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക് വസ്തുശില്പകലയുടെ മനോഹര പ്രതീകമായ ഈ ദേവാലയത്തോടു ചേർന്നു കാണാനുണ്ട്. സുപ്രധാന ചിത്രകാരനായ റൂബൻസിന്റെ അനേകം ചുമർ ചിത്രങ്ങൾ ഈ ദേവലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.<ref>[http://www.123rf.com/photo_4752047_cathedral-of-our-lady-in-antwerp-belgium-onze-lieve-vrouwekathedraal.html കത്തീഡ്രൽ ഓഫ് അവൗർ ലേഡി]</ref>
 
==ഗതാഗതവും വാണിജ്യവും==
റയിൽ മാർഗം ആന്റ്‌വെർപ്പിനെ [[പാരീസ്]], [[ആംസ്റ്റർഡാം]], [[ബ്രസൽസ്]], ബേസൽ എന്നീ പ്രമുഖ നഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] നാലമത്തെയു [[ബൽജിയം|ബൽജിയത്തിലെ]] ഒന്നാമത്തെയും [[തുറമുഖം|തുറമുഖമാണ്]] ആന്റ്‌വെർപ്. ഡേണിലെ (Deurne) അന്താരാഷ്ട്ര വിമാനത്താവളം നഗരമധ്യത്തിൽനിന്നും 4.8 [[കിലോമീറ്റർ]] ദൂരെയാണ്. പുറംകടലിലേക്കുള്ള യത്രാനുവാദത്തിനായി ഹോളൻഡ് ചുമത്തിയിരിക്കുന്ന ഭാരിച്ച [[ചുങ്കം]] ഈ തുറമുഖത്തിന്റെ അഭിവൃത്തിയെ സാരമായി ബാധിച്ചിരിക്കുന്നു. എന്നാൽ വിപണനത്തിലൂടെ [[നികുതി|നികുതിഭാരം]] കുറച്ച് ഈ അവസ്തക്കു പരിഹാരം കണ്ടതോടെ അന്റ്‌വെർപിന്റെ വികസനത്തിനു വേഗതകൂടി. തുറമുഖത്തിന് രണ്ടു ഭാഗങ്ങളുണ്ട്. അവയിൽ ഒന്ന് നഗരത്തിനഭിമുഖമായിട്ടാണ്. രണ്ടാമത്തേതു നഗരത്തിന്റെ വടക്കുഭാഗത്ത് ഉള്ളിലേക്കു കയറിക്കിടകുന്നു. ഇവിടെ വർഷംതോറും 3.4 [[കോടി]] [[ടൺ]] കേവുഭാരം വരുന്ന 16,000 [[കപ്പൽ|കപ്പലുകൾ]] അടുക്കുകയും ശരാശരി 2 കോടി ടൺ ചരക്കിറക്കുകയും 1.5 ടൺ ചരക്കു കയറ്റുകയും ചെയ്യുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.<ref>[http://www.portofantwerp.com/annualreport/2009/en/voorwoord05.php#top ആന്റ്‌വെർപ് പോർട്ടിന്റെ വാർഷിക കണക്ക്]</ref> [[ജെർമനി|ജർമനിയിലെ]] റൂർ മേഘലയിലേക്കുള്ള ചരക്കു കൈമാറ്റം പ്രധാനമയും ആന്റ്‌വെർപിലൂടെയാണു നടക്കുന്നത്. തുറമുഖത്ത് കപ്പൽനിർമാണം, ഇരുമ്പുരുക്ക്, മോട്ടോർവാഹനസംയോജനം, എണ്ണ ശുദ്ധീകരണം തുടങ്ങിയ വ്യവസായങ്ങൾ വൻതോതിൽ നടന്നു വരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1836942" എന്ന താളിൽനിന്ന് ശേഖരിച്ചത്