"ആന്റ്‌വെർപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox Belgium Municipality |name=ആന്റ്‌വെർപ്<br/>Antwerpen {{Nl icon}} |picture=Antwerp riverfro...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:17, 21 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബൽജിയത്തിന്റെ വ്യാപാരപ്രാധാന്യമുള്ള ഒരു തുറമുഖ പട്ടണമാണ് ആന്റ്‌വെർപ്.[2] വലിപ്പത്തിന്റെ കാര്യത്തിൽ ആന്റ്‌വെർപ്പിന് ബൽജിയത്തിൽ രണ്ടാം സ്ഥാനമാണുള്ളത്. ഷെൽറ്റ് നദീതിരത്ത് നോർത്ത് കടലിൽനിന്നും 88 കി.മീ. ഉള്ളിലായാണ് ഇതിന്റെ സ്ഥാനം. നഗരത്തിന്റെ ഉൾപ്രദേശം വിസ്തൃതവും ഫലഭൂയിഷ്ഠവുമായ എക്കൽ സമതലങ്ങളാണ്. നദിയുടെ കിഴക്കേക്കരയിലാണ് പ്രധാന പട്ടണമെങ്കിലും പടിഞ്ഞാറെക്കരയിലേക്കുകൂടി അതു വ്യാപിച്ചിട്ടുണ്ട്. നദിക്കുകുറുകെ പാലങ്ങൾ ഇല്ല; പകരം രണ്ടു തുരങ്കങ്ങൾ വഴി ഇരു കരകളെയും ബന്ധിച്ചിരിക്കുന്നു. ഒന്നു വാഹനങ്ങൾക്കും പോകാനും മറ്റേതു നടപ്പാതയും.[3]

ആന്റ്‌വെർപ്
Antwerpen (Dutch ഭാഷയിൽ)
Skyline of ആന്റ്‌വെർപ് Antwerpen (Dutch ഭാഷയിൽ)
പതാക ആന്റ്‌വെർപ് Antwerpen (Dutch ഭാഷയിൽ)
Flag
ഔദ്യോഗിക ചിഹ്നം ആന്റ്‌വെർപ് Antwerpen (Dutch ഭാഷയിൽ)
Coat of arms
CountryBelgium
RegionFlemish Region
CommunityFlemish Community
ProvinceAntwerp
ArrondissementAntwerp
ഭരണസമ്പ്രദായം
 • Mayor (list)Bart De Wever (N-VA)
 • Governing party/ies1. N-VA
2. CD&V
3. Open Vld
വിസ്തീർണ്ണം
 • ആകെ204.32 ച.കി.മീ.(78.89 ച മൈ)
ജനസംഖ്യ
 (1 January 2011)[1]
 • ആകെ4,93,517
 • ജനസാന്ദ്രത2,400/ച.കി.മീ.(6,300/ച മൈ)
Demographics
 • Foreigners13.65% (1 ജൂലൈ 2007)
Postal codes
2000-2660
Area codes03
വെബ്സൈറ്റ്www.antwerpen.be
Map of ആന്റ്‌വെർപ്
ആന്റ്‌വേപ്പിലെ ഔർലേഡീ കത്തിട്രൽ

പുരാതന നഗരത്തിന്റ് ഭാഗങ്ങൾ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ആം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതാവുന്ന നഗരത്തിന്റെ പുറമ്മതിലുകൾ ഏതണ്ടു നാമാവശേഷം ആയിക്കഴിഞ്ഞു; എന്നാൽ 16-ആം നൂറ്റാണ്ടിലെ എടുപ്പുകളും മതിലുകളും ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. 14-ആം നൂറ്റാണ്ടിൽ പണിതുടങ്ങി ഏതാണ്ടു രണ്ടു നൂറ്റാണ്ടുകൾ കൊണ്ടു പൂർത്തിയാക്കപെട്ട വിശുദ്ധ കന്യകയുടെ നോട്ടർഡാം ദേവാലയമാണ് ഇവുടത്തെ പുരാതന ശിൽപ്പങ്ങളിൽ ഏറ്റവും മികച്ചത്.[3] 19-ആം നൂറ്റണ്ടിന്റെ അന്ത്യഘട്ടത്തിൽ ഈ ദേവാലയം കേടുപാടുകൾ തീർത്ത് പരിഷ്കരിക്കപ്പെട്ടു. 140 മീറ്റർ ഉയരമുള്ള ഒരു മേടയും പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക് വസ്തുശില്പകലയുടെ മനോഹര പ്രതീകമായ ഈ ദേവാലയത്തോടു ചേർന്നു കാണാനുണ്ട്. സുപ്രധാന ചിത്രകാരനായ റൂബൻസിന്റെ അനേകം ചുമർ ചിത്രങ്ങൾ ഈ ദേവലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.[4]

അവലംബം

"https://ml.wikipedia.org/w/index.php?title=ആന്റ്‌വെർപ്&oldid=1836881" എന്ന താളിൽനിന്ന് ശേഖരിച്ചത്