"തോപ്പിൽ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് [[കെ.പി.എ.സി.]] എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഏതാണ്ട് 4000 ഓളം സ്റ്റേജുകളിൽ കളിച്ചു എന്നു കരുതപ്പെടുന്നു.<ref name=modlit1>{{cite book|title= മോഡേൺ ലിറ്ററേച്ചർ - ആൻ ആന്തോളജി പ്ലേയ്സ് ആന്റ് പ്രോസ്|url=http://books.google.com.sa/books?id=eTXougCB-NMC&pg=PA379&dq=thoppil+bhasi&hl=en&sa=X&ei=Mo44Ur3fCMrKtAbB74HgAw&safe=on&redir_esc=y#v=onepage&q=thoppil%20bhasi&f=false|last=കെ.എം|first=ജോർജ്ജ്|publisher=സൗത്ത് ഏഷ്യ ബുക്സ്|year=1995|page=379-380}}</ref> [[കെ.പി.എ.സി.|കെ.പി.എ.സിയുടെ]] ആഭിമുഖ്യത്തിൽ 1952 ഡിസംബർ 6 ന്‌ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ|ചവറയിലാണ്‌]] ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. (?) തവണ കേരള നിയമസഭാംഗം. 1945-ൽ ആദ്യ നാടകം അരങ്ങേറി- [[മുന്നേറ്റം]]. [[ശൂദ്രകന്റെ]] [[മൃച്ഛകടികം]] പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. [[കാളിദാസന്റെ]] `[[അഭിജ്ഞാനശാകുന്തളം]]' [[ശകുന്തള]] എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും [[ഒളിവിലെ ഓർമകൾ]] എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന [[തോപ്പിൽ കൃഷ്ണപിള്ള]] സഹോദരനാണ്. ചലച്ചിത്ര സംവിധായകൻ [[അജയൻ]] പുത്രനാണ്.
 
നൂറിലേറെ ചലച്ചിത്രങ്ങൾക്ക് ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറ് സിനിമകൾ സംവിധാനം ചെയ്തു. അരംഗത്ത് വിജയിച്ച പല കഥകളും അദ്ദേഹം സിനിമയാക്കി സംവിധാനം ചെയ്തിട്ടുണ്ട്. അമ്മിണി അമ്മയാണ് സഹധർമ്മിണി. ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അജയൻ മകനാണ്. ഇദ്ദേഹത്തെ കുടാതെകൂടാതെ, സോമൻ, രാജൻ, സുരേഷ്, മാല എന്നീ മക്കളും ഭാസി അമ്മിണി അമ്മ ദമ്പതികൾക്കുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.<ref name=kcpap447>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=447|quote=തോപ്പിൽ ഭാസി - കുടുംബ ജീവിതം}}</ref>
 
==മറ്റ് പ്രധാന നാടകങ്ങൾ==
"https://ml.wikipedia.org/wiki/തോപ്പിൽ_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്