"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരിൽ ഏറ്റവും പ്രശസ്തൻ ഗുപ്തരാജാവായിരുന്ന സമുദ്രഗുപ്ത പരാക്രമാംഗൻറെ പുത്രൻ [[ചന്ദ്രഗുപ്തൻ II]] ആണ്. വിക്രമൻ (ധീരൻ), ആദിത്യൻ (അദിതിയുടെ മകൻ) എന്നീ‍ പദങ്ങളിൽ നിന്നാണ് വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളിൽ ഏറ്റവും പ്രശസ്തൻ [[സൂര്യൻ]] ആണ്. അതിനാൽ വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന്‌ കാലടി എന്നും അർത്ഥമുണ്ട്‌. വിക്രമൻ എന്ന വാക്കിന്‌ വലിയ കാലടിയുള്ളവൻ എന്നൊരു അർത്ഥം കൂടിയുണ്ട്‌.
 
വിക്രമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു. ലോകകഥാസാഹിത്യത്തിൽ ഗുണാദ്ധ്യൻറെ ബൃഹദ് കഥ, ക്ഷേമേന്ദ്രൻറെ[[ക്ഷേമേന്ദ്രൻ]]റെ ബൃഹദ്കഥാമഞ്ജരി, സോമദേവൻറെ കഥാസരിത് സാഗരം, വേതാളപഞ്ചവിംശതി, ശുകസപ്തതി, സിംഹാസനദ്വത്രിംശക മുതലായ കഥകൾക്ക് വലിയ സ്ഥാനമുണ്ട്. ഇതിൽ വേതാളപഞ്ചവിംശതി, സിംഹാസനദ്വത്രിംശക എന്നിവയിലെ കഥകളുടം പുനരാഖ്യാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകൾ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടതെന്നു കരുതുന്നു. ക്രിസ്ത്വബ്ദം പതിനൊന്നും പതിമൂന്നും നുറ്റാണ്ടുകൾക്കിടയിലാണ് വിക്രമാദിത്യകഥകൾ രചിക്കപ്പെട്ടിരിക്കുന്നത്.
 
ഈ ഐതിഹ്യകഥകൾക്ക് ആധാരമായി ഒരു ചരിത്രപുരുഷനുണ്ടായിരുന്നിരിക്കണം. അത് ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തൻ രണ്ടാമനായിരിക്കാനാണ് സാദ്ധ്യത. കാരണം ഭരണം ഏറ്റെടുത്തശേഷം ചന്ദ്രഗുപ്തൻ (രണ്ടാമൻ) വിക്രമാദിത്യൻ എന്ന അഭിധാനം സ്വീകരിച്ചതായി ചരിത്രരേഖകളുണ്ട്. ചരിത്രപരമായി ഇദ്ദേഹത്തിൻറെ കാലം ക്രിസ്തുവിനു ശേഷം 380 മുതൽ 415 വരെയാണെന്ന് കരുതപ്പെടുന്നു. ഗുപ്തരാജവംശത്തിൻറെ കാലം പൊതുവേയും ഇദ്ദേഹത്തിൻറെ ഭരണകാലം പ്രത്യേകിച്ചും ഭാരതചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് ചരിത്രകാരന്മാർ ഗണിക്കുന്നത്. അതിനാൽ ചന്ദ്രഗുപ്തൻ രണ്ടാമൻറെ വീരാപദാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകളായി പ്രചരിക്കുന്നതെന്നു കരുതാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1835523" എന്ന താളിൽനിന്ന് ശേഖരിച്ചത്