"ദുശ്ശാസനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2044646 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌'''ദുശ്ശാസനൻ'''(दुश्यासन). [[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരുടെ]] രണ്ടാമത്തെ പുത്രൻ. ഭരതൻ, ഭരതശ്രേഷ്ഠൻ, ഭാരതാപസദൻ, ധൃതരാഷ്ട്രജൻ, കൌരവൻ, കൌരവ്യൻ, കുരുശാർദൂലൻ എന്നീ പേരുകൾ ദുശ്ശാസനന്റെ പര്യായങ്ങളായി മഹാഭാരതത്തിൽ പ്രയോഗിച്ചുകാണുന്നു. മഹാഭാരതം കഥയിലുടനീളം ജ്യേഷ്ഠനായ [[ദുര്യോധനൻ|ദുര്യോധനനോട്]] പൂർണവിധേയത്വം പുലർത്തുന്ന കഥാപാത്രമായാണ് ദുശ്ശാസനൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
 
 
[[യുധിഷ്ഠിരൻ]] [[ദ്രൗപദി|പാഞ്ചാലിയെ]] പണയപ്പെടുത്തി ചൂതുകളിക്കുകയും തോല്ക്കുകയും ചെയ്തപ്പോൾ, ദുശ്ശാസനൻ സഭയിൽവച്ച് പാഞ്ചാലിയുടെ മുടിക്കു പിടിച്ചു വലിക്കുകയും വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു. ഇതിനു പ്രതികാരമായി [[ഭീമൻ]] കുരുക്ഷേത്രത്തിൽവച്ച് ദുശ്ശാസനന്റെ വലതുകൈ പിഴുതെടുക്കുകയും അതുകൊണ്ടുതന്നെ ദുശ്ശാസനനെ അടിക്കുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹത്തിന്റെ മാറുപിളർന്ന് ഭീമൻ രക്തം പാനം ചെയ്തു. ദുശ്ശാസനന്റെ രക്തം മുടിയിൽ പുരട്ടിയതിനുശേഷം മാത്രമാണ്, കൗരവസഭയിൽവച്ച് ദുശ്ശാസനൻ വലിച്ചഴിച്ച തലമുടി പാഞ്ചാലി വീണ്ടും കെട്ടിവച്ചത്.
"https://ml.wikipedia.org/wiki/ദുശ്ശാസനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്