"നാഖ്ചിവൻ സ്വയംഭരണ റിപ്പബ്ലിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Nakhchivan Autonomous Republic}} {{Infobox country |native_name = ''Naxçıvan Muxtar Respublikası'' |conventional_l...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 54:
}}
 
'''നാഖ്ചിവൻ ഓട്ടോണമസ് റിപ്പബ്ലിക്''' ({{lang-az|Naxçıvan Muxtar Respublikası}}) [[Republic of Azerbaijan|റിപ്പബ്ലിക് ഓഫ് അസർബൈജാനിന്റെ]] ഭാഗമായതും പക്ഷേ അസർബൈജാനുമായി നേരിട്ട് ബന്ധമില്ലാത്തതുമായ [[landlocked country|സമുദ്രതീരമില്ലാത്ത]] ഒരു പ്രദേശമാണ് ([[Enclave and exclave|എൻക്ലേവ്]]). ഈ പ്രദേശം 5,500<ref name="Nakhchivan Autonomous Republic" />&nbsp;ചതുരശ്രകിലോമീറ്റർ വരും. ജനസംഖ്യ 410,000 ആണ്. കിഴക്കും വടക്കും [[Armenia|അർമേനിയ]] (അതിർത്തിയുടെ നീളം 221&nbsp;കിലോമീറ്റർ), കിഴക്ക്, തെക്കും പടിഞ്ഞാറും [[Iran|ഇറാൻ]] (179&nbsp;കിലോമീറ്റർ) വടക്കുപടിഞ്ഞാറ് [[Turkey|തുർക്കി]] (15&nbsp;കിലോമീറ്റർ മാത്രം) എന്നീ രാജ്യങ്ങളാണ് നാഖ്ചിവന്റെ അതിർത്തികൾഅതിർത്തി രാജ്യങ്ങൾ.
 
പതിനാറാം നൂറ്റാണ്ടിൽ നാഖ്ചിവൻ [[Persia|പേർഷ്യയിലെ]] [[Safavid dynasty|സഫാവിദ് രാജവംശത്തിന്റെ]] ഭാഗമായി. 1828-ൽ അവസാന [[Russo-Persian War|റൂസോ പേർഷ്യൻ യുദ്ധത്തിനും]] [[Treaty of Turkmenchay|തുർക്ക്‌മാഞ്ചി ഉടമ്പടിക്കും]] ശേഷം [[Nakhchivan khanate|നാഖ്ചിവൻ ഖാനേറ്റ്]] [[Russian Empire|റഷ്യൻ സാമ്രാജ്യത്തിന്റെ]] കൈവശമെത്തി. 1917-ലെ [[February Revolution|ഫെബ്രുവരി വിപ്ലവത്തിനുശേഷം]] നാഖ്ചിവനും ചുറ്റുമുള്ള പ്രദേശങ്ങളും [[Russian Provisional Government|റഷ്യയുടെ താൽക്കാലിക ഭരണകൂടത്തിന്റെ]] [[Special Transcaucasian Committee|പ്രത്യേക ട്രാൻസ് കോക്കേഷ്യൻ കമ്മിറ്റിയുടെ]] ഭരണത്തിൻ കീഴിലും പിന്നീട് അൽപ്പകാലം മാത്രം നിലവിലുണ്ടായിരുന്ന [[Transcaucasian Democratic Federative Republic|ട്രാൻസ്‌കോക്കേഷ്യൻ ഡെമോക്രാറ്റിക് ഫെഡറേ‌റ്റീവ് റിപ്പബ്ലിക്കിനും]] കീഴിലായിരുന്നു. 1918 മേയ് മാസത്തിൽ ടി.ഡി.എഫ്.ആർ. പിരിച്ചുവിട്ടപ്പോൾ നാഖ്ചിവൻ, [[Nagorno-Karabakh|നഗോർണോ കാരബാക്ക്]], സെൻഗേസൂർ (ഇപ്പോൾ അർമേനിയയിൽ [[Syunik|സ്യൂനിക്]] പ്രവിശ്യ), [[Qazakh|ക്വസാക്ക്]] എന്നിവയുടെ മേലുള്ള അധികാരത്തെപ്പറ്റി ഹ്രസ്വകാലം മാത്രം നിലവിലുണ്ടായിരുന്ന [[Democratic Republic of Armenia|ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ]] (ഡി.ആർ.എ.), [[Azerbaijan Democratic Republic|അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്]] (എ.ഡി.ആർ.) തമ്മിൽ മത്സരമുണ്ടായിരുന്നു. 1918 ജൂണിൽ ഈ പ്രദേശം [[Ottoman Empire|ഓട്ടോമാൻ]] അധിനിവേശത്തിൻ കീഴിലായി. [[Armistice of Mudros|മുദ്രോസ് വെടിനിർത്തലിന്റെ]] കരാറനുസരിച്ച് [[World War I|ഒന്നാം ലോകമഹായുദ്ധത്തിന്റെ]] അവസാനത്തോടെ ഓട്ടോമാനുകൾ ഈ പ്രദേശത്തുനിന്ന് പിന്മാറാനും [[United Kingdom|ബ്രിട്ടീഷുകാരെ]] ഇവിടെ അധിനിവേശം നടത്താൻ അനുവദിക്കാനും തീരുമാനിച്ചു. 1920 ജൂലൈയിൽ [[Soviet Union|സോവിയറ്റ് യൂണിയൻ]] ഈ പ്രദേശം പിടിച്ചെടുക്കുകയും ജൂലൈ 28-ന് [[Azerbaijan SSR|അസർബൈജാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനോട്]] "അടുത്ത ബന്ധമുള്ള" [[Nakhchivan Autonomous Soviet Socialist Republic|നാഖ്ചിവൻ ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്]] നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോപ്പ്ടെ സോവിയറ്റ് ഭരണം ആരംഭിച്ചു. 1990 ജനുവരിയിൽ നാഖ്ചിവൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. [[Azerbaijan|അസർബൈജാനിലെ]] ദേശീയതാപ്രസ്ഥാനം അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഒരു വർഷത്തിനകം റിപ്പബ്ലിക് ഓഫ് അസർബൈജാനിന് സ്വാതന്ത്ര്യം ലഭിച്ചതോടെ അതിനുള്ളിൽ നാഖ്ചിവൻ ഓട്ടോണമസ് റിപ്പബ്ലിക് നിലവിൽ വന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/നാഖ്ചിവൻ_സ്വയംഭരണ_റിപ്പബ്ലിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്