"ഹിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
“ഹിന്ദു” എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രാചീന പേർഷ്യൻ ഭൂമിശാസ്ത്രപദമായിട്ടാണ്. സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഈ വാക്കിന്റെ ഉത്ഭവം. പേർഷ്യക്കാർ സിന്ധു നദിക്ക് മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിച്ചു. പിന്നീട് അറബികൾ അവരുടെ ഗ്രന്ഥങ്ങളിൽ അറബിക് അൽ കൂടി മുന്നിൽ ചേർത്ത് “അൽ-ഹിന്ദ്” എന്ന് പ്രയോഗിച്ചുവന്നു. <ref>Thapar, R. 1993. ''Interpreting Early India.'' Delhi: Oxford University Press. p. 77</ref> എല്ലാ മുഗൾ ചക്രവർ‌ത്തിമാരും 18ആം ശതകത്തിന്റെ അവസാനം വരെ [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യവും]] “[[ഹിന്ദുസ്ഥാൻ|ഹിന്ദുസ്ഥാനിലെ]]” ജനങ്ങളെ “ഹിന്ദു” എന്ന പദത്താൽ പരാമർ‌‍ശിച്ചിരുന്നു. ക്രമേണ “ഹിന്ദു” എന്നപദം [[എബ്രഹാം|എബ്രഹാമിക]]വംശനാമം സ്വീകരിക്കാത്ത ഏതൊരു [[ഭാരതീയൻ|ഭാരതീയനെയും]] സൂചിപ്പിക്കുന്ന പദമായി മാറുകയും അങ്ങനെ മഹത്തായ വ്യാപ്തിയുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനതതിയുടെ പൊതുനാമമായി തീരുകയും ചെയ്തു.<ref name = flood/>
 
“ഹിന്ദു” എന്ന വാക്ക് എപ്പോൾ‍, എങ്ങനെ രൂപപ്പെട്ടു എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല. എന്നാൽ ക്രി മു 550617 നോടടുത്ത് എഴുതപെട്ട ബൈബിളിലെ ഒരു പുസ്തകമായ എസ്ഥേറിൽ "ഹിന്ദു ദേശം" എന്ന പരാമർശം ഉണ്ട്.(എസ്ഥേർ 1:1) <ref>http://malayalambible.in/</ref> പിന്നീടുള്ള ഗ്രന്ഥങ്ങളിൽ സിന്ധു നദീതടവാസികളെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചുവന്നത്. മധ്യകാലത്ത് ഭാരതത്തിൽ ആക്രമണം നടത്തിയവരാണ് ഭാരതത്തിലെ പ്രത്യേക സംസ്കാരവും ആചാരങ്ങളുമുള്ള ജനങ്ങളെ ഒന്നായി ഹിന്ദുക്കൾ എന്ന് നിരന്തരം വിവക്ഷിച്ചുതുടങ്ങിയത്.
 
പിൽക്കാലത്ത്, ഏകദേശം 1830ഓടുകൂടി, കൊളോണിയലിസത്തിനെതിരായ ഒരു ദേശീയ വികാരം എന്ന നിലക്കും മറ്റ് ലോകമതങ്ങളിൽ നിന്ന് വ്യതിരിക്തമെന്ന നിലക്കും തങ്ങളുടെ ദർശനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചേർന്ന് ഒരു മതമെന്ന നിലയിൽ ഹിന്ദുക്കൾ കണ്ടുതുടങ്ങി. <ref name = flood>
"https://ml.wikipedia.org/wiki/ഹിന്ദു" എന്ന താളിൽനിന്ന് ശേഖരിച്ചത്