"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 93:
ശൃംഖലകൾ. കണ്ടമാനം ചിതറിക്കിടക്കുന്നുവോ (Amorphous) അതോ ചിട്ടയോടെ അടുക്കി വെക്കപ്പെട്ടിരിക്കുന്നുവോ (crystalline) എന്നത് കണ്ണികളുടെ ഭൗതിക,രാസ ഗുണങ്ങളും ശൃംഖലയുടെ പ്രത്യേകതകളും അനുസരിച്ചിരിക്കും. ചിലപ്പോൾ. പ്രത്യേക സാങ്കേതിക വിദ്യകളുപയോഗിച്ച് ചിട്ടയോടെ അടുക്കി വെക്കപ്പെട്ടിരിക്കുന്ന ശൃംഖലകളെ ചിതറിക്കുകയുമാവാം. ഈ രണ്ടു തരം സഞ്ചയങ്ങൾക്കും അതാതിന്റെ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് ക്രിസ്റ്റലൈൻ പോളി എത്തിലീൻ ടെറാഥാലേറ്റ് ഫൈബറിന്(നാരുകൾ. , ഇഴകൾ.),) ഉപയോഗപ്പെടുമ്പോൾ. അമോർഫസ് ഇനം സുതാര്യമായ പെറ്റ്( PET ) കുപ്പികൾ നിർമ്മിക്കാനുപയോഗപ്പെടുന്നു. പൊതുവായി ശൃംഖലകളെല്ലാം തന്നെ ഭംഗിയായും കൃത്യമായും അടുക്കി വക്കപ്പെടാറില്ല. അതായത് നൂറു ശതമാനം ക്രിസ്റ്റലൈനിറ്റി ഉണ്ടാവാറില്ല. അമോർഫസ്-ക്രിസ്റ്റലൈൻ തോതനുസരിച്ച് ക്രിസ്റ്റലൈനിറ്റിയുടെ ശതമാനമാണ് സൂചിപ്പിക്കാറ്.
 
hrtyrfhrfhtdhtrhtfyhththt
==== കുരുക്കുകുൾ (Crosslinks) ====
ശൃംഖലകൾക്കിടയിൽ കുരുക്കുകൾ വീഴാനുളള സാദ്ധ്യതകളും കുറവല്ല. ഇത് എളുപ്പം അഴിച്ചെടുക്കാവുന്ന ഇനമോ (chain entanglements) അഴിക്കാൻ പറ്റാത്ത ഇനമോ (chemical crosslinks) ആവാം. കുരുക്കുകൾ, ശൃംഖലകൾക്കിടുന്ന കടിഞ്ഞാൺ പോലെയാണ്. വഴുതി മാറുന്ന ശൃംഖലകളെ കുരുക്കുകൾ വീണ്ടും സ്വസ്ഥാനത്തേക്ക് പിടിച്ചു വലിക്കുന്നു. ഇതാണ് ഇലാസ്തികതയുടെ (Elasticity) അടിസ്ഥാനം. കുരുക്കുകളുടെ പ്രായോഗിക പ്രയോജനം വ്യക്തമാക്കാൻ പറ്റിയ ഉദാഹരണമാണ് [[ സ്വാഭാവിക റബ്ബർ]], (Natural rubber). റബ്ബറിൻറെ [[ഇലാസ്റ്റോമർ|ഇലാസ്തികതക്ക്]] അല്പം കുരുക്കുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ കുരുക്കുകൾ അമിതമായാൽ, ഇലാസ്തികത മുഴുവനായും നഷ്ടപ്പെട്ട റബ്ബർ, കടുപ്പമേറിയ [[എബൊണൈറ്റ്]] ആയി മാറും.
 
രാസപ്രക്രിയ വഴി കുരുക്കുകളിടുന്നതിനെ വൾക്കനൈസേഷൻ ( Vulcanization) എന്നു പറയുന്നു. രാസക്കുരുക്കുകൾ ഉരുപ്പടി നിർമ്മാണത്തിൻറെ അവസാനഘട്ടങ്ങളിലാണ് നിവേശിപ്പിക്കാറ്.
 
== പൊതുവായ സ്വഭാവ വിശേഷതകൾ ==
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്