"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Image:StauntonPawn2.jpg|thumb|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
കളി തുടങ്ങുമ്പോൾ, ഓരോ കളിക്കാരനും എട്ടു വീതം കാലാളുകൾ മറ്റു കരുക്കൾക്ക് മുമ്പിലുള്ള കള്ളിയിൽ ഉണ്ടായിരിക്കും(ചെസ്സിലെ നൊട്ടേഷൻ പ്രകാരം വെള്ള കാലാളുകൾ a2, b2, c2, ..., h2, എന്നി കളങ്ങളിൽ നിന്നും കറുത്ത കാലാളുകൾ a7, b7, c7, ..., h7, എന്നി കളങ്ങളിൽ നിന്നുമാണ് നീക്കം തുടങ്ങുന്നത്.) രണ്ടാമത്തെ റാങ്കിൽ വെള്ള കാലാളുകളും ഏഴാമത്തെയും റാങ്കിൽ കറുപ്പ് കാലാളുകളുമാണ് നിരത്തുന്നത്.
 
ഓരോ കാലാളും അറിപ്പെടുന്നത് അവർ നില്ക്കുന്ന ഫയൽ(File) ആസ്പദമാക്കിയാണ്. ഉദാഹരണത്തിന് വെള്ളയുടെ f-കാലാൾ, കറുപ്പിന്റെ b-കാലാൾ എന്നിങ്ങനെ.കൂടാതെ, തേരിന്റെ കാലാൾ(റൂക്ക് പോൺ)-a,h എന്നി ഫയലുകളിലെ കാലാൾ,കുതിരയുടെ കാലാൾ(നൈറ്റ് പോൺ)-b, g എന്നി ഫയലുകളിലെ കാലാൾ, ആനയുടെ കാലാൾ(ബിഷപ്പ് പോൺ)-c, f എന്നി ഫയലുകളിലെ കാലാൾ, മന്ത്രിയുടെ കാലാൾ(ക്വീൻസ് പോൺ)-d എന്ന ഫയലിലെ കാലാൾ, രാജാവിന്റെ കാലാൾ(കിംങ്സ് പോൺ)-e എന്ന ഫയലിലെ കാലാൾ, നടുവിലെ കാലാൾ-d, e എന്നി ഫയലുകളിലെ കാലാൾ എന്നിങ്ങനെയും കാലാളുകളെ സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്