"പുലിക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു. ചിത്രശാല ചേർത്തു.
വരി 3:
[[കേരളം|കേരളത്തിലെ]] തനതായ ഒരു കലാരൂപമാണ് '''പുലികളി''' അഥവാ കടുവക്കളി. [[ഓണം|ഓണക്കാലങ്ങളിലാണ്]] ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം [[കടുവ|കടുവയുടെ]] ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. [[ഉടുക്ക്|ഉടുക്കും]], [[തവിൽ|തകിലുമാണ്]] വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
= തൃശ്ശൂരിലെ പുലിക്കളി =
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെനടുവിലാർ വടിച്ച്‌ഗണപതിക്ക്‌ മഞ്ഞയുംമുമ്പിൽ കറപ്പുംനാളീകേരമുടച്ചാണ്‌ ചായംപുലികൾ പൂശിസ്വരാജ് വാഹനങ്ങളിൽറൌണ്ടിൽ കൃത്രിമമായിപ്രവേശിക്കുക.ചെണ്ടയുടെ നിർമ്മിച്ചവന്യമായ വനത്തിൽതാളത്തിന് നിന്ന്‌ഒപ്പിച്ചു ചാടിയിറങ്ങുന്നനൃത്തം നൂറുകണക്കിന്‌വെച്ച് പുലികൾ നടുവിലാർകളിച്ച് ഗണപതിക്ക്‌മുന്നോട്ടു മുമ്പിൽനീങ്ങുന്ന നാളീകേരമുടച്ചാണ്‌പുലികൾക്ക് കളിഒപ്പം തുടങ്ങുന്നത്‌വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കേട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്. തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വണ്ണം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പൌരാണിക കഥകളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ് ഷിപ്പും എല്ലാം കടന്നു വരാറുണ്ട്. മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചിലവാക്കുന്നത്.
 
 
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
"https://ml.wikipedia.org/wiki/പുലിക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്