"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ജീവിതരേഖ==
ഒഞ്ചിയത്തെ തൈപള്ളി കുങ്കുകുറുപ്പിന്റെയും മൊയാരം ചിരുത അമ്മയുടെയും ഏക മകനായിരുന്നു മൊയാരത്ത് ശങ്കരൻ. 1885 ഓഗസ്റ്റിലായിരുന്നു ജനനം. ശങ്കരനെ കൂടാതെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സവർണ്ണ കുടുംബമായിരുന്നുവെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ അത്ര മുമ്പിലല്ലായിരുന്നു മൊയാരത്ത് വീട്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായിരുന്നതിനാൽ അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു ബാല്യം. പാനൂർ മിഷൻ കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യത്തിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു ശങ്കരൻ. ശങ്കരൻ ചൊല്ലിയ ശ്ലോകങ്ങൾ കേട്ട് കുമാരനാശാൻ ശങ്കരനെ അഭിനന്ദിച്ചിരുന്നു.
 
കൊൽക്കത്ത മെഡിക്കൽ കോളേജിൽ വൈദ്യവിദ്യാർഥിയായിരിക്കെ പഠനം നിർത്തി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്