"കാനം ഇ.ജെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇ.ജെ. ഫിലിപ്പ് എന്ന താൾ കാനം ഇ.ജെ. എന്ന താളിനു മുകളിലേയ്ക്ക്, Rojypala മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{prettyurl|Kanam EJ}}
{{വൃത്തിയാക്കേണ്ടവ}}
 
നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു പിൽക്കാലത്തു " കാനം ഈ.ജെ" എന്നറിയയപ്പെട്ട, ജനപ്രിയ നോവലിസ്റ്റ്, ഇലവുങ്കൽ ജോസഫ് ഫിലിപ്പ്.
മലയാളത്തിലെ ഒരു നോവലിസ്റ്റായിരുന്നു '''കാനം ഇ.ജെ.''' എന്നറിയപ്പെടുന്ന '''ഇ.ജെ. ഫിലിപ്പ്'''.
 
==ജീവിതരേഖ==
നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം,കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ. സോഫി, സാലി, സാജൻ, സൂസി, സേബ എന്നിവർ മക്കൾ. 1982 ജൂൺ 13നു അന്തരിച്ചു.
 
==കൃതികൾ==
"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയത് കാനം ഈ.ജെയും മോഹൻ ഡി. കങ്ങഴയും (ഡിറ്റക്റ്റീവ് നോവലിസ്റ്റ്) [[മുട്ടത്തു വർക്കി]]യുമായിരുന്നു. വായനക്കാരെ അകർഷിക്കാനുള്ള മസാല ചേർത്തു ആദ്യമായി " നീണ്ടകഥകൾ" സൃഷ്ടിച്ചത് കാനം ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു 'പാടാത്ത പൈങ്കിളി'യുടെ കർത്താവ് മുട്ടത്തു വർക്കിയ്ക്കാണ്.
"https://ml.wikipedia.org/wiki/കാനം_ഇ.ജെ." എന്ന താളിൽനിന്ന് ശേഖരിച്ചത്