"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു വാദ്യോപകരണമാണ് '''ഇലത്താളം''' അഥവാ '''കൈമണി'''.<ref>{{cite news|title=ഇലത്താളം|url=http://archive.is/Q9LCd|accessdate=2013 സെപ്റ്റംബർ 6|newspaper=കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ}}</ref> [[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളിൽ]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാർഗ്ഗംകളി]] പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.
 
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സുഷ്ടിച്ചത്സൃഷ്ടിക്കുന്നത്.
[[ചിത്രം:പഞ്ചവാദ്യം.jpg||thumb|150px|right|പഞ്ചവാദ്യത്തിലെ അവിഭാജ്യഘടകമാൺ ഇലത്താളം]]
ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.{{തെളിവ്}} ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1830331" എന്ന താളിൽനിന്ന് ശേഖരിച്ചത്