"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്നപ്പോൾ അതിൽ അംഗമായി ചേർന്നു. അതിനു മുമ്പ് സമാനചിന്താഗതി വച്ചു പുലർത്തിയിരുന്നു ഒന്നു രണ്ട് സംഘടനകളിലും ഗോപാലൻ പ്രവർത്തിച്ചിരുന്നു. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ മദിരാശിയിലേക്കു പോയ പട്ടിണിജാഥയുടെ സംഘാടകരിൽ പ്രമുഖനായിരുന്നു കെ.പി.ആർ.ഗോപാലൻ. ബക്കളത്ത് നടന്ന പത്താം രാഷ്ട്രീയസമ്മേളനത്തിന്റെ ആദ്യാവസനാക്കരനായിരുന്നു ഗോപാലൻ. ഇതിനു മുമ്പ് കർഷകരെ ജന്മിമാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കാനായി രൂപംകൊണ്ട കൊളച്ചേരി കർഷകസംഘത്തിന്റെ പ്രവർത്തകനായിരുന്നു. കൊളച്ചേരി കർഷകസംഘം പിന്നീട് അഖില മലബാർ സംഘമായി വളർന്നപ്പോഴും അതിന്റെ മുൻ നിരയിൽ ഗോപാലനുണ്ടായിരുന്നു.<ref name=kcpap216>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=216|quote=കെ.പി.ആർ.ഗോപാലൻ-കർഷകസംഘം നേതാവ്}}</ref>
 
==കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്==
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ പാറപ്പുറം സമ്മേളനത്തിൽ കെ.പി.ആറും പങ്കെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിനു തൊട്ടുപുറകേ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനത്തെ പോലീസ് സായുധമായി തന്നെ നേരിട്ടു. മട്ടന്നൂരും, മൊറാഴയിലും വെടിവെപ്പുണ്ടായി. മൊറാഴയിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന കുട്ടികൃഷ്ണമേനോൻ മരണമടഞ്ഞു.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്