"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
കോൺഗ്രസ്സിന്റെ ലഖ്നൗ സമ്മേളനപ്രകാരം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കപ്പെട്ട 1930 ജനുവരി 30ന് കല്യാശ്ശേരിയിൽ ഗോപാലന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയുണ്ടായി. കല്യാശ്ശേരിയിൽ പോലീസിന്റെ നിരോധനഉത്തരവു ലംഘിച്ച് പൊതുസമ്മേളനം നടത്തി അറസ്റ്റിലായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ കോഴിക്കോട്ട് എത്തി നിയമലംഘനപ്രസ്ഥാനത്തിൽ ചേർന്നു. വീണ്ടും ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നു. ജയിലിൽവെച്ചു പരിചയപ്പെട്ട ദേശീയവിപ്ലവകാരികളുമായുള്ള സഹവാസം സ്വാതന്ത്ര്യ ലബ്ധിക്കായി കോൺഗ്രസ്സ് പിന്തുടരുന്നതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു മാർഗ്ഗത്തെക്കുറിച്ച് മറ്റു പലരേയും പോലെ ഗോപാലനും ചിന്തിക്കാൻ തുടങ്ങി.
 
കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്നപ്പോൾ അതിൽ അംഗമായി ചേർന്നു. അതിനു മുമ്പ് സമാനചിന്താഗതി വച്ചു പുലർത്തിയിരുന്നു ഒന്നു രണ്ട് സംഘടനകളിലും ഗോപാലൻ പ്രവർത്തിച്ചിരുന്നു. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ മദിരാശിയിലേക്കു പോയ പട്ടിണിജാഥയുടെ സംഘാടകരിൽ പ്രമുഖനായിരുന്നു കെ.പി.ആർ.ഗോപാലൻ. ബക്കളത്ത് നടന്ന പത്താം രാഷ്ട്രീയസമ്മേളനത്തിന്റെ ആദ്യാവസനാക്കരനായിരുന്നു ഗോപാലൻ. ഇതിനു മുമ്പ് കർഷകരെ ജന്മിമാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കാനായി രൂപംകൊണ്ട കൊളച്ചേരി കർഷകസംഘത്തിന്റെ പ്രവർത്തകനായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്