"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==രാഷ്ട്രീയം==
കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ പഠിക്കാൻ വന്ന ഒരു ഹരിജൻ ബാലനെ സവർണ്ണർ ചേർന്ന് തല്ലിയോടിച്ചു. ഈ ബാലനെ തിരികെ സ്കൂളിൽ പ്രവേശിപ്പിക്കുവാൻ വേണ്ടി വലിയൊരു പ്രക്ഷോഭം തന്നെ നടക്കുകയുണ്ടായി. ഗോപാലൻ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ടാണ്. ഗാന്ധിജിയുടെ മലബാർ സന്ദർശനവും, പയ്യന്നൂരിൽ നടന്ന കോൺഗ്രസ്സിന്റെ സമ്മേളനവും ഗോപാലനെ ദേശീയപ്രസ്ഥാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.<ref name=kcpap213>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=213|quote=കെ.പി.ആർ.ഗോപാലൻ-ദേശീയപ്രസ്ഥാനത്തിലേക്ക്}}</ref>
 
കോൺഗ്രസ്സിന്റെ ലഖ്നൗ സമ്മേളനപ്രകാരം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കപ്പെട്ട 1930 ജനുവരി 30ന് കല്യാശ്ശേരിയിൽ ഗോപാലന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയുണ്ടായി. കല്യാശ്ശേരിയിൽ പോലീസിന്റെ നിരോധനഉത്തരവു ലംഘിച്ച് പൊതുസമ്മേളനം നടത്തി അറസ്റ്റിലായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ കോഴിക്കോട്ട് എത്തി നിയമലംഘനപ്രസ്ഥാനത്തിൽ ചേർന്നു. വീണ്ടും ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നു.
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്