"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
==രാഷ്ട്രീയം==
കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ പഠിക്കാൻ വന്ന ഒരു ഹരിജൻ ബാലനെ സവർണ്ണർ ചേർന്ന് തല്ലിയോടിച്ചു. ഈ ബാലനെ തിരികെ സ്കൂളിൽ പ്രവേശിപ്പിക്കുവാൻ വേണ്ടി വലിയൊരു പ്രക്ഷോഭം തന്നെ നടക്കുകയുണ്ടായി. ഗോപാലൻ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ടാണ്. ഗാന്ധിജിയുടെ മലബാർ സന്ദർശനവും, പയ്യന്നൂരിൽ നടന്ന കോൺഗ്രസ്സിന്റെ സമ്മേളനവും ഗോപാലനെ ദേശീയപ്രസ്ഥാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
 
കോൺഗ്രസ്സിന്റെ ലഖ്നൗ സമ്മേളനപ്രകാരം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കപ്പെട്ട 1930 ജനുവരി 30ന് കല്യാശ്ശേരിയിൽ ഗോപാലന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്