"സീനായ് മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
}}
[[തനക്ക്|എബ്രായബൈബിളിലേയും]] [[ഖുറാൻ|ഖുറാനിലേയും]] ആഖ്യാനങ്ങളും [[യഹൂദമതം|യഹൂദ]], [[ക്രിസ്തുമതം|ക്രൈസ്തവ]], [[ഇസ്ലാം മതം|ഇസ്ലാമിക]] വിശ്വാസപാരമ്പര്യങ്ങളും അനുസരിച്ച്, [[ദൈവം]] ഇസ്രായേൽ ജനതക്ക് നിയമസാരാംശമായ [[പത്ത് കൽപ്പനകൾ|പത്തുകല്പനകൾ]] നൽകിയ സ്ഥാനമാണ് '''സീനായ് മല''' അഥവാ ഹോരെബ് മല. സീനായ് മല, ഹൊരേബ് പർവതം, ദൈവത്തിന്റെ മല എന്നിങ്ങനെ വിവിധനാമങ്ങളിൽ സൂചിതമാകുന്നത് ഒരു സ്ഥാനം തന്നെയാണോ എന്നു വ്യക്തമല്ല. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ജോസെഫസോ]], [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനോ]] സീനായ് മല എന്ന പേര് ഉപയോഗിക്കുന്നില്ല. മുന്നേ ഹോരെബ് എന്നറിയപ്പെട്ടിരുന്ന മലയുടെ പേര് പിന്നീട് സീനായ് എന്നു മാറിയതാണെങ്കിൽ ആ മാറ്റം നടന്നതെന്നെന്നു വ്യക്തമല്ല.<ref name ="sin"/>
=='ജബൽ മൂസാ'
 
[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ് ഉപദ്വീപിലുള്ള]] മലകളിലൊന്നാണ് അതെന്നു കരുതപ്പെടുന്നെങ്കിലും ഉപദ്വീപിലെ പല മലകളിൽ ഏതാണ് സീനായ് എന്നതിനെ സംബന്ധിച്ച് പല അവകാശവാദങ്ങളുമുണ്ട്. "ജെബേൽ മൂസാ" അഥവാ മോശെയുടെ മല ആണ് ആധുനികകാലത്തെ ക്രൈസ്തവസങ്കല്പത്തിൽ സീനായ് മലയായി കൂടുതലും തിരിച്ചറിയപ്പെടുന്നത്. 7363 അടിയാണ് ഈ മലയുടെ ഉയരം. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലീനാ ഇതിന്റെ വടക്കുപടിഞ്ഞാറൻ അടിവാരത്തിൽ ഒരു ചെറിയ പള്ളി പണിതു. ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി മലയടിവാരത്തിൽ ഇപ്പോൾ നിലവിലുള്ള [[വിശുദ്ധ കാതറിൻ സന്യാസി മഠം|വിശുദ്ധ കത്രീനയുടെ സന്യാസാശ്രമവും]] സ്ഥാപിച്ചു.<ref name ="camb">കേംബ്രിഡ്ജ് കമ്പാനിയൻ ടു ദ ബൈബിൾ (പുറം 72)</ref> ബൈസാന്തിയൻ സന്യാസികൾ നാലാം നൂറ്റാണ്ടിൽ ഈ പർവതത്തെ സീനായ് മലയായി തിരിച്ചറിയുകയാണുണ്ടായത്. എന്നാൽ ഇന്നു ലഭ്യമായവക്കപ്പുറം ഏതെങ്കിലും തെളിവുകളെ ആശ്രയിച്ചായിരുന്നോ ഈ തിരിച്ചറിവ് എന്നു നിശ്ചയമില്ല. <ref name ="sin">സീനായ്, ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിൾ (പുറങ്ങൾ 696-97)</ref>
==മറ്റു സ്ഥാനങ്ങൾ==
 
ജെബേൽ മൂസായ്ക്കു പുറമേ സീനായ് ഉപദ്വീപിലെ തന്നെ മറ്റു ചില മലകളേയും സീനായ് മലയായി കണക്കാക്കാറുണ്ട്. എന്നാൽ അവയുടെയൊക്കെ ഇപ്പോഴത്തെ പേരുകൾ ചെടികളുടേയോ, മരങ്ങളുടേയോ പേരുകളുമായോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായോ ബന്ധപ്പെട്ട് ഉണ്ടായതാണ്. അവയെ സീനായ് മലയായി കണക്കാക്കുന്നതിന്, ബൈബിളിലെ പുരാവൃത്തവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ നിലവിലില്ല.<ref name ="sin"/> സീനായ് ഉപദ്വീപിനു വെളിയിലുള്ള സ്ഥാനങ്ങളിൽ ചിലതും സീനായ് മലായായി കണക്കാക്കപ്പെടാറുണ്ട്. സീനായ് ഉപദ്വീപിലും പടിഞ്ഞാറൻ അറേബ്യയിലുമായി പന്ത്രണ്ടോളം മലകളെ സംബന്ധിച്ച് ഈ അവകാശവാദമുണ്ട്.<ref name ="camb"/>
==പ്രാധാന്യം==
 
സീനായ് മലയുടെ യഥാർത്ഥ സ്ഥാനം ഉറപ്പിക്കാനാവില്ലെങ്കിലും, മലമുകളിൽ ദൈവവുമായി നടത്തിയതായി വിശ്വസിക്കപ്പെട്ട ഉടമ്പടിയുടെ ദേശീയോത്സവം, മനുഷ്യചരിത്രത്തിലെ അസാമാന്യപ്രതിഭാസങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.<ref>ഹെർഷൽ ഷാങ്ക്സ്, "Ancient Israel - A short History from Abraham to the Roman Destruction of the Temple" (പുറം 45) "The covenant ceremony at Sinai, as a national experience, is a unique phenemonon in the history of the world."</ref> ദൈവവെളിപാടിനേയും ദൈവാനുഭവത്തേയും സംബന്ധിച്ച ജൂത-ക്രിസ്തീയ-ഇസ്ലാമിക സങ്കല്പങ്ങളുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നായി സീനായ് മല നിലനിൽക്കുന്നു. ദൈവജ്ഞാനത്തിന്റെയെന്ന പോലെ ദൈവികസംരക്ഷണത്തിന്റെ കൂടി പ്രതീകമാകുന്നു അത്. തീവ്രമായ സംഘർഷങ്ങളുടെ നടുവിൽ ഏലിയാ പ്രവാചകൻ സീനായ് മലയിൽ അഭയം തേടിയതായി എബ്രായ ബൈബിൾ പറയുന്നു.<ref name ="camb"/>
 
"https://ml.wikipedia.org/wiki/സീനായ്_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്