"ജോർജ് വാകയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

674 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
==ജീവിതരേഖ==
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് [[വരാപ്പുഴ അതിരൂപത]]യുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും [[പൗരോഹിത്യം]] സ്വീകരിച്ചു. ഇപ്പോഴത്തെ [[കോട്ടപ്പുറം രൂപത]]യിൽ ഉൾപ്പെടുന്ന ഗോതുരത്ത്, മടപ്ലാത്തുരുത്ത് എന്നിവിടങ്ങളിലും കോട്ടയം [[വിജയപുരം രൂപത]]യിലെ തിരുവഞ്ചിയൂർ, കുറിച്ചി, തോട്ടകം എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1922 നവംബർ മാസത്തിൽ മൂത്തേടം ഇടവക വികാരിയായി നിയമിക്കപ്പെട്ടു.
 
മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1829212" എന്ന താളിൽനിന്ന് ശേഖരിച്ചത്