"പാപാഗ്നി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കർണാടകയിലെ നദികൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്...
വരി 6:
കർണാടകയിലെ കോളാർ ജില്ലയിലെ [[നന്ദി ഹിൽസ്|നന്ദി ഹിൽസ്ലാണ്]] പാപാഗ്നി നദിയുടെ ഉത്ഭവം. ആന്ധ്രയിലെ [[കടപ്പ]], അനന്തപൂർ, [[ചിറ്റൂർ]] ജില്ലയിലൂടെ പാപാഗ്നി നദി ഒഴുകുന്നു. കരിങ്കൽ, ചുവപ്പ് മണ്ണ് പ്രദേശങ്ങളിലൂടെയാണ് പാപാഗ്നി നദി കടന്നു പോകുന്നത്. ഇവിടങ്ങളിൽ മണ്ണൊലിപ്പ് ഒരു വലിയ പ്രശ്നമാണ്. വരൾച്ചബാധിത പ്രദേശമായിട്ടും നദീതീരത്തിൽ ഗോതമ്പ്, നെല്ല് എന്നിവ കൃഷിചെയ്യപ്പെടുന്നു. കലിമണ്ണ്, കറുപ്പ്, ചുവപ്പ് മണ്ണുകളുള്ള ഈ പ്രദേശത്തിന്റെ 15% വനപ്രദേശമാണ്. പാപാഗ്നി നദീതടത്തിനു 8,250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. റായൽസീമയിലെ 21 മണ്ഡലങ്ങൾ ഉൾപ്പടെ 30 മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആന്ധ്രയിലെ കമലാപുരത്ത് വച്ച് [[പെണ്ണാർ നദി]]യുമായി പാപാഗ്നി സംഗമിക്കുന്നു.
 
[[വർഗ്ഗം:കർണാടകയിലെ നദികൾ]]
[[വർഗ്ഗം:ആന്ധ്രാപ്രദേശിലെ നദികൾ]]
"https://ml.wikipedia.org/wiki/പാപാഗ്നി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്