"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലേഖനം പൂര്‍ത്തിയായി..
(ചെ.) ലിങ്ക്
വരി 1:
[[കേരളം|കേരളത്തിലെ]] ഏറ്റവും നീളം കൂടിയ നദിയായ[[നദി]]യായ [[പെരിയാര്‍|പെരിയാറിന്റെ]] പ്രധാന പോഷകനദിയാണ് ചെറുതോണി. ചെറുതോണി എന്ന പേര് കൂടുതലും അറിയപ്പെടുന്നത് [[ഇടുക്കി ഡാം|ഇടുക്കി ഡാമിനും]] [[ചെറുതോണി ഡാം|ചെറുതോണി ഡാമിനും]] ഇടക്കുള്ള ഇതേ പേരുള്ള ഭൂപ്രദേശത്തിനാണ്. ഈ ഡാമുകളും [[കുളമാവ് ഡാം|കുളമാവ് ഡാമും]] ചേര്‍ന്ന് ഇടുക്കി ജലവൈദ്യുത പദ്ധതി രൂപീകരിക്കുന്നു.
 
[[1940]]-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സര്‍ക്കാര്‍ കര്‍ഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളില്‍ കുടിയേറിപ്പാര്‍ക്കുവാന്‍ അനുവദിച്ചു. താഴ്വാരങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ അങ്ങനെ [[മലേറിയ]], കാട്ടുമൃഗങ്ങള്‍, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പില്‍ക്കാലത്ത് ഈ ഭൂമി ഒരു ജല വൈദ്യുത പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു.കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവല്‍ക്കരണവും ഡാമുകള്‍ നിര്‍മ്മിച്ച ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വരവും കൂടിയായപ്പോള്‍ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. [[1960]]-കളില്‍ ചെറുതോണിയില്‍ വസിച്ച ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ഡാമിന്റെ നിര്‍മ്മാണത്തിനായി [[പഞ്ജാബ്|പഞ്ജാബില്‍]]നിന്നും വന്ന [[സിഖ്]]മത വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജോലിക്കാര്‍ എല്ലാവരും തന്നെ സിഖുകാര്‍ ആയിരുന്നു). ഡാമിന്റെ നിര്‍മ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയില്‍ താമസം ഉറപ്പിച്ചു. (സിഖുകാരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റുവാനായി നൂറുകണക്കിന് വേശ്യകളും ചെറുതോണിയില്‍ താമസം തുടങ്ങി. നമ്പ്ര 3 എന്ന ഒരു വേശ്യാത്തെരുവ് തന്നെ ചെറുതോണിയില്‍ രൂപപ്പെട്ടു).
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്