"സീനായ് മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തനക്ക്|എബ്രായബൈബിളിലേയും]] [[ഖുറാൻ|ഖുറാനിലേയും]] ആഖ്യാനങ്ങളും [[യഹൂദമതം|യഹൂദ]], [[ക്രിസ്തുമതം|ക്രൈസ്തവ]], [[ഇസ്ലാം മതം|ഇസ്ലാമിക]] വിശ്വാസപാരമ്പര്യങ്ങളും അനുസരിച്ച്, [[ദൈവം]] ഇസ്രായേൽ ജനതക്ക് നിയമസാരാംശമായ [[പത്ത് കൽപ്പനകൾ|പത്തുകല്പനകൾ]] നൽകിയ സ്ഥാനമാണ് '''സീനായ് മല''' അഥവാ ഹോരെബ് മല. [[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ് ഉപദ്വീപിലുള്ള]] മലകളിലൊന്നാണ് അതെന്നു കരുതപ്പെടുന്നെങ്കിലും ഉപദ്വീപിലെ പല മലകളിൽ ഏതാണ് അതെന്നതിനെക്കുറിച്ച് പല അവകാശവാദങ്ങളുമുണ്ട്.<ref>സീനായ്, ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിൾ (പുറങ്ങൾ 696-97)</ref>
 
സീനായ് മല, ഹൊരേബ് പർവതം, ദൈവത്തിന്റെ മല എന്നിങ്ങനെ വിവിധനാമങ്ങളിൽ സൂചിതമാകുന്നത് ഒരു സ്ഥാനം തന്നെയാണോ എന്നു വ്യക്തമല്ല. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ജോസെഫസോ]],[[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനോ]] സീനായ് മല എന്ന പേര് ഉപയോഗിക്കുന്നില്ല. മുന്നേ ഹോരെബ് എന്നറിയപ്പെട്ടിരുന്ന മലയുടെ പേര് പിന്നീട് സീനായ് എന്നു മാറിയതാണെങ്കിൽ ആ മാറ്റം നടന്നതെന്നെന്നു വ്യക്തമല്ല. ഉപദ്വീപിലെ ജെബേൽ മൂസാ അഥവാ മോശെയുടെ മല ആണ് ആധുനികകാലത്തെ സാമാന്യസങ്കല്പത്തിൽ സീനായ് മരുഭൂമിയായി കൂടുതലും തിരിച്ചറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ വിശുദ്ധ കത്രീനയുടെ സന്യാസാശ്രമം സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്. ബൈസാന്തിയൻ സന്യാസികൾ നാലാം നൂറ്റാണ്ടിൽ ഈ മലയെ സീനായ് മലയായി തിരിച്ചറിയുകയാണുണ്ടായത്. ഇന്നു ലഭ്യമായവക്കപ്പുറം ഏതെങ്കിലും തെളിവുകളെ ആശ്രയിച്ചായിരുന്നോ ഈ തിരിച്ചറിവ് എന്നു നിശ്ചയമില്ല.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സീനായ്_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്