"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാഭ്യാസകാലത്തിൽ തന്നെ ഗുരുവായൂർ സത്യാഗ്രഹക്യാമ്പിലെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വെച്ച് മുതിർന്ന നേതാക്കളുമായി പരിചയപ്പെടാൻ ഇടയായി. ഇക്കാലഘട്ടത്തിൽതന്നെ മാതൃഭൂമിയിൽ രാജൻ എന്ന പേരിൽ ലേഖനങ്ങളെഴുതാൻ തുടങ്ങി. മദ്രാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തെ വായനയിലൂടെ അറിയാൻ ശ്രമിച്ചു. ബിരുദം സമ്പാദിച്ച് തിരികെ വന്നതുമുതൽ ജോലിക്കായി ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.<ref name=kcpap42>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=27|quote=സി.ഉണ്ണിരാജ - രാഷ്ട്രീയപ്രവേശം}}</ref> പി.കൃഷ്ണപിള്ളയുടെ നിർദ്ദേശാനുസരണം രാഷ്ട്രീയവിദ്യാഭ്യാസ രംഗത്താണ് ഉണ്ണിരാജ പ്രവർത്തിക്കാൻ തുടങ്ങിയത്. കേരളമങ്ങോളമിങ്ങോളം നിരവധി പാർട്ടി പഠനക്ലാസ്സുകൾ എടുത്തു. 1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. 1946 ജനുവരി മുതൽ ദേശാഭിമാനി ഒരു ദിനപത്രമായി മാറിയപ്പോൾ അതിന്റെ പത്രാധിപസമിതിയിലും ഉണ്ണിരാജ അംഗമായിരുന്നു.
 
1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിൽ തിരഞ്ഞെടുത്ത ഏഴംഗ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ഉണ്ണിരാജ. രണ്ടാം കോൺഗ്രസ്സിനെ തുടർന്ന് പാർട്ടിക്ക് നിരോധനം വന്നപ്പോൾ ഒളിവിലായിരുന്ന അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ മോചിതനായശേഷം മുഴുവൻ സമയ പാർട്ടി പ്രവർത്തനവും പഠനക്ലാസ്സുകളും.<ref name=kcpap45>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=44-45|quote=സി.ഉണ്ണിരാജ - രാഷ്ട്രീയപ്രവേശം}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/സി._ഉണ്ണിരാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്