"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

445 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==രാഷ്ട്രീയ ജീവിതം==
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാഭ്യാസകാലത്തിൽ തന്നെ ഗുരുവായൂർ സത്യാഗ്രഹക്യാമ്പിലെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വെച്ച് മുതിർന്ന നേതാക്കളുമായി പരിചയപ്പെടാൻ ഇടയായി. ഇക്കാലഘട്ടത്തിൽതന്നെ മാതൃഭൂമിയിൽ രാജൻ എന്ന പേരിൽ ലേഖനങ്ങളെഴുതാൻ തുടങ്ങി. മദ്രാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തെ വായനയിലൂടെ അറിയാൻ ശ്രമിച്ചു. ബിരുദം സമ്പാദിച്ച് തിരികെ വന്നതുമുതൽ ജോലിക്കായി ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.<ref name=kcpap42>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=27|quote=സി.ഉണ്ണിരാജ - രാഷ്ട്രീയപ്രവേശം}}</ref> പി.കൃഷ്ണപിള്ളയുടെ നിർദ്ദേശാനുസരണം രാഷ്ട്രീയവിദ്യാഭ്യാസ രംഗത്താണ് ഉണ്ണിരാജ പ്രവർത്തിക്കാൻ തുടങ്ങിയത്. കേരളമങ്ങോളമിങ്ങോളം നിരവധി പാർട്ടി പഠനക്ലാസ്സുകൾ എടുത്തു.
 
1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1828129" എന്ന താളിൽനിന്ന് ശേഖരിച്ചത്