"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

556 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. തികച്ചും യാഥാസ്തിതിക കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വെച്ചു തന്നെയായിരുന്നു. പത്തു വയസ്സുവരെ ഒരു അദ്ധ്യാപകൻ വീട്ടിൽ വന്ന് പഠിപ്പിക്കുകയായിരുന്നു. 1927 ൽ ചാവക്കാട് ഹൈസ്‌കൂളിൽ ചേർന്ന് പഠനമാരംഭിച്ചു. മദ്രാസ് ലയോള കോളജിലായിരുന്നു ഉപരിപഠനം. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
==രാഷ്ട്രീയ ജീവിതം==
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാഭ്യാസകാലത്തിൽ തന്നെ ഗുരുവായൂർ സത്യാഗ്രഹക്യാമ്പിലെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വെച്ച് മുതിർന്ന നേതാക്കളുമായി പരിചയപ്പെടാൻ ഇടയായി. ഇക്കാലഘട്ടത്തിൽതന്നെ മാതൃഭൂമിയിൽ രാജൻ എന്ന പേരിൽ ലേഖനങ്ങളെഴുതാൻ തുടങ്ങി. മദ്രാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തെ വായനയിലൂടെ അറിയാൻ ശ്രമിച്ചു. ബിരുദം സമ്പാദിച്ച് തിരികെ വന്നതുമുതൽ ജോലിക്കായി ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.
 
1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1828123" എന്ന താളിൽനിന്ന് ശേഖരിച്ചത്