"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. തികച്ചും യാഥാസ്തിതിക കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വെച്ചു തന്നെയായിരുന്നു. പത്തു വയസ്സുവരെ ഒരു അദ്ധ്യാപകൻ വീട്ടിൽ വന്ന് പഠിപ്പിക്കുകയായിരുന്നു. 1927 ൽ ചാവക്കാട് ഹൈസ്‌കൂളിൽ ചേർന്ന് പഠനമാരംഭിച്ചു. മദ്രാസ് ലയോള കോളജിലായിരുന്നു ഉപരിപഠനം. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
==രാഷ്ട്രീയ ജീവിതം==
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാഭ്യാസകാലത്തിൽ തന്നെ ഗുരുവായൂർ സത്യാഗ്രഹക്യാമ്പിലെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വെച്ച് മുതിർന്ന നേതാക്കളുമായി പരിചയപ്പെടാൻ ഇടയായി.
1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/സി._ഉണ്ണിരാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്