"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,630 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Fotokannan എന്ന ഉപയോക്താവ് സി.ഉണ്ണിരാജ എന്ന താൾ സി. ഉണ്ണിരാജ എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശ...)
}}
 
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് '''സി.ഉണ്ണിരാജ''' (15 ജൂലൈ 1917 - 28 ജനുവരി 1995). കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു അദ്ദേഹം, ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.<ref>{{cite news|last=സി കെ ചന്ദ്രപ്പൻ|title=ആശയ സമരത്തെ മുന്നിൽനിന്ന് നയിച്ച പണ്ഡിതനായ കമ്മ്യൂണിസ്റ്റ്|url=http://www.janayugomonline.com/php/newsDetails.php?nid=80087|accessdate=2013 ഓഗസ്റ്റ് 30|newspaper=ജനയുഗം|date=2011-01-28}}</ref>
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് സി.ഉണ്ണിരാജ (ജനനം-1913, മരണം-1995). തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു സമൂഹത്തിൽ പഴയ കൊച്ചിയിലെ ചിറ്റഞ്ഞൂർ കോവിലകത്താണ് ഉണ്ണിരാജ എന്ന രവിശർമ്മ ജനിച്ചത്.
==ജീവിതരേഖ==
പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. ചാവക്കാട് ഹൈസ്‌കൂൾ, മദ്രാസ് ലയോള കോളജ് എന്നിവടങ്ങളിൽ പഠിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു.
 
1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു.
==കൃതികൾ==
കാറൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ പരിഭാഷപ്പെടുത്തുന്നതിലും അദ്ദേഹം സ്തുത്യർഹമായ പങ്കുവഹിച്ചു.
==അവലംബം==
<references/>
 
[[വർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ]]
32,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1828081" എന്ന താളിൽനിന്ന് ശേഖരിച്ചത്