"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

214 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Akbar Kakkattil}}
[[File:Akbar Kakkattil, Malayalam novelist.png|thumb|right| അക്‌ബർ കക്കട്ടിൽ]]
[[ചെറുകഥ|മലയാള ചെറുകഥാകൃത്തും]], നോവലിസ്റ്റുമാണ്‌ '''അക്‌ബർ കക്കട്ടിൽ'''. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. ഗഹനവും സങ്കീർണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം. കൂടാതെ ‘ അദ്ധ്യാപക കഥകൾ’ എനൊരുഎന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സർവീസ് സ്റ്റോറിയുടെ കർത്താവുമാണ്.
 
വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയുണ്ടായി. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, തെരഞ്ഞെടുത്തകഥകൾ, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ. മുതിർന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സർഗാത്മക സാഹിത്യകാരൻ എന്ന നിലയിൽ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സർഗ്ഗസമീക്ഷ’, അത്തരത്തിൽ ഇന്ത്യയിൽ ആദ്യം.
 
രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് '''വടക്കു നിന്നൊരു കുടുംബ വൃത്താന്ത'''ത്തിന്<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1804|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 771|date = 2012 ഡിസംബർ 03|accessdate = 2013 മെയ് 19|language = [[മലയാളം]]}}</ref>. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാർഡുകളും ലഭിക്കുകയുണ്ടായി. 1998 -ൽ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാർഡ്. 2000- ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ( സ്കൂൾ ഡയറി- ദൂരദർശൻ സീരിയൽ). 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2000-ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2002-ൽ ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന്’അബുദാബിവൃത്താന്തം’ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.
<!--[[പ്രമാണം:akbar_kakkattil.JPG|thumb|150px|center|''ശ്രീ അക്ബർ കക്കട്ടിൽ'',<br>കക്കട്ടിലിന്റെ ചിത്രം.]]-->
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[കക്കട്ടിൽ]] എന്ന പ്രദേശത്ത് [[1954]] [[ജൂലൈ 7]]ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി - വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിലൊകോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂരിലെതൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരിയിലെതലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമാണ്. കോളേജ് പഠനഘട്ടം മുതൽ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായും സജീവ ബന്ധം.
 
കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ -ജൂറി, സിനിമസിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷൻഎഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ പർമനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കൺ‌വീനറുമായിയിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ, സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ( എൻ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിക്കുന്നു.
 
യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
 
== സാഹിത്യജീവിതം ==
മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതപ്പെടുന്നതാണ് ‘സ്ത്രൈണം’ എന്ന നോവൽ. അങ്കണം സാഹിത്യ അവാർഡ്, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ അവാർഡ്, രാജീവ് ഗാന്ധി പീസ് ഫൌണ്ടേഷൻ അവാർഡ്, ടി വി കൊച്ചുബാവ അവാർഡ് എന്നിവയും കിട്ടിയ പ്രധാന അംഗീകാരങ്ങളിൽ ചിലതാണ്.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=198 അക്ബർ കക്കട്ടിലിനെക്കുറിച്ച് പുഴ.കോം]</ref>.
 
4 നോവലുകളും 24 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 49 പുസ്തകങ്ങളാണ് ആകെ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ''ആറാംകാലം'' കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
 
<div class="references-small" style="-moz-column-count:3; column-count:3;">
* സംസ്കൃത പഠനത്തിന് സംസ്ഥാനഗവണ്മെന്റിന്റെ മെരിറ്റ് സ്കോളർഷിപ്പ് -1967-70
* ലേഖന രചനയ്ക്ക് മലയാള മനോരമ പ്രൈസ് - 1971
* നോവൽ രചനയ്ക്ക് കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ പ്രൈസ് - 1974
* അങ്കണം സാഹിത്യ അവാർഡ് - ശമീലാ ഫഹ്‌മി - 1987
* എസ്.കെ. പൊറ്റക്കാട്പൊറ്റെക്കാട്ട് അവാർഡ് - മൃത്യുയോഗം -1991
* സാഹിത്യത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഫെല്ലോഷിപ്പ് -1992
* കേരള സാഹിത്യ അക്കാദമി അവാർഡ് - സ്കൂൾ ഡയറി - 1992
73

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1827795" എന്ന താളിൽനിന്ന് ശേഖരിച്ചത്