"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് ഷാ വാലിയുള്ള എന്ന താൾ ഷാ വലീയുള്ള എന്നാക്കി മാറ്റിയിരിക്കുന്നു: വലി ആണ് ...
No edit summary
വരി 19:
|influenced = [[Shah Abdul Aziz|ഷാ അബ്ദുൽ അസീസ്]], [[Rashid Ahmad Gangohi|റഷീദ് അഹ്മദ് ഗംഗോയി]], [[Husain Ahmad Madani|ഹുസൈൻ അഹ്മദ് മദനി]], [[Mahmud al-Hasan|മഹ്മൂദ് അൽ ഹസൻ]], [[Abdul Qadir Raipuri|അബ്ദുൽ ഖാദിർ റായ്പൂരി]], [[Ubaidullah Sindhi|ഉബൈദൂള്ള സിന്ധി]]
}}
പതിനെട്ടാം നൂറ്റാണ്ടിൽ [[ഡെൽഹി|ഡെൽഹിയിൽ]] ജീവിച്ചിരുന്ന ഇസ്ലാമികപണ്ഡിതനായിരുന്നു '''ഷാ വാലിയുള്ള''' എന്ന പേരിൽ പ്രശസ്തനായ '''ഖുതുബുദ്ദീൻ അഹ്മദ് ഇബ്ൻ അബ്ദുൽ റഹീം''' ({{lang-ar|قطب الدین احمد ابن عبدالرحیم}}, ജീവിതകാലം: 1703 — 1762). ഡെൽഹിയിലെ മൗലിക ഇസ്ലീമികവാദചിന്തകളുടെഇസ്ലാമികവാദചിന്തകളുടെ പിതാവായി അറിയപ്പെടുന്നു.<ref name=LM-76>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA76#v=onepage താൾ: 76]</ref>
 
അറേബ്യൻ വഹാബി ചിന്തകളുടെ സ്ഥാപകനായ [[ഇബ്നു അബ്ദുൽ വഹാബ്|ഇബ്നു അബ്ദുൽ വഹാബിന്റെ]] ജീവിതകാലത്തുതന്നെ, ഷാ വാലിയുള്ള [[മദീന|മദീനയിൽ]] പഠനത്തിനായിപ്പോയിരുന്നു. ഇവർ തമ്മിൽ കണ്ടുമുട്ടിയതായി തെളിവുകളൊന്നുമില്ലെങ്കിലും ഇരുവരുടെയും ചിന്തകൾ ഏറെക്കുറേ സമാനമാണ്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വാലിയുള്ള ഉടനേതന്നെ ഡെൽഹിയിൽ അപ്പോൾ പ്രചാരത്തിലിരുന്ന [[സൂഫി]] ഇസ്ലാമികജീവിതരീതികളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സൂഫി സന്യാസിമാരിലുടെയുള്ള ആരാധനയെ അദ്ദേഹം [[വിഗ്രഹാരാധന|വിഗ്രഹാരാധനയുമായി]] സാമ്യപ്പെടുത്തി. ഹിന്ദു പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥയാത്ര, ഹിന്ദു ജ്യോതിഷികളിൽ നിന്ന് ഉപദേശം വാങ്ങൽ, ആഭരണങ്ങളണിയാനായി സ്ത്രീകളുടെ മൂക്ക് കുത്തൽ, ശവകുടീരങ്ങളിൽ ദീപം തെളിക്കൽ, വിശുദ്ധസ്ഥലങ്ങളിലെ സംഗീതാലാപനം, ഹിന്ദു ആഘോഷങ്ങളാചരിക്കൽ, ഇലയിൽ ഭക്ഷണം കഴിക്കൽ തുടങ്ങിയ ഹിന്ദുക്കളിൽ നിന്നും സ്വീകരിച്ച ശൈലികൾ മുസ്ലീങ്ങൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. ഖുറാനിക ഏകദൈവവിശ്വാസത്തിൽ മുറുകെപ്പിടിച്ച് പ്രാർത്ഥനകൾ ഇടനിലക്കാരനിലൂടെയല്ലാതെ ദൈവത്തിലേക്ക് നേരിട്ട് അർപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മതം.<ref name="LM-76" />
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്