"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==സാമൂഹിക പ്രവർത്തനങ്ങൾ==
ഭർത്തൃപിതാവിന്റെ ആജ്ഞകളെ ലംഘിച്ചു. മാറുമറച്ചു നടക്കാൻ തുടങ്ങി. മറക്കുടയും ഘോഷയാത്രയും ഇല്ലാതെ ഇല്ലത്തിനു പുറത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. മറ്റു മതക്കാരുകൂടി പങ്കെടുത്ത സമ്മേളത്തിൽ സംബന്ധിച്ചു. ഹരിജൻ കുട്ടികളെ ക്ഷേത്രത്തിൽ കയറ്റി. സ്വന്തം മക്കളെ മറ്റു ജാതിയിലുള്ളവർക്ക് വിവാഹം ചെയ്തു കൊടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പത്താംദിവസം സമരപന്തലിൽ ആര്യ പ്രസംഗിച്ചു, കേളപ്പനുശേഷം താൻ തന്നെ നിരാഹാരം കിടക്കാമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു.<ref name=kcpap11>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=24}}</ref> താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകൾ കഴുത്തിൽ കല്ലുമാലയും കെട്ടി നടക്കുന്നതിനെതിരേ വ്യാപകമായ പ്രചരണം സംഘടിപ്പിച്ചു. ഇതിനു വേണ്ടി ചങ്ങലയും, വളയും മറ്റാഭരണങ്ങളും അവർ ഉപേക്ഷിച്ചു. രാഷ്ട്രീയമായ അടിമത്തവും, സാമ്പത്തികമായ അടിമത്തവും ഉന്മൂലനം ചെയ്യാതെ സാമൂഹികമായ തുലനം കൈവരുകയില്ലെന്ന മനസ്സിലാക്കിയ ആര്യ ഈ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദേശീയ പാർട്ടിയായ കോൺഗ്രസ്സിൽ ചേർന്നു.
==രാഷ്ട്രീയത്തിലേക്ക്==
തൊഴിലാളികളെ അണിനിരത്താതെ ഒരു ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുവാനാവില്ല എന്നു മനസ്സിലാക്കിയ ആര്യ, കർഷകരെ ജന്മിത്വത്തിനെതിരായ സമരത്തിൽ കർഷകരെ അണിനിരത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്