"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
==ജീവിതരേഖ==
മാധവശ്ശേരി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയും ആര്യാ അന്തർജ്ജനവുമാണ് മാതാപിതാക്കൾ. സ്വന്തം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായിരുന്നു കണ്ടു വളർന്നത്. സ്ത്രീ ജന്മം ഒരു ശാപമായായിരുന്നു അക്കാലത്തെ നമ്പൂതിരികുടുംബങ്ങൾ കണ്ടിരുന്നത്. വൈവാഹിക ജീവിതം വളരെക്കുറച്ചു പേർക്കുമാത്രമായിരുന്നു വിധിച്ചിരുന്നത്, ഇനി വിവാഹം നടന്നാൽ തന്നെ വൃദ്ധനായ ഏതെങ്കിലും ഒരാളായിരിക്കും വരൻ.<ref name=kcpap1>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=23}}</ref>. ഋതുമതികളായ സ്ത്രീകൾക്കുള്ള വിലക്കുകൾ, മാറുമറക്കാതെ നടക്കുക ഇത്തരം അനാചാരങ്ങൾക്കെതിരേ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ആര്യ മനസ്സിലാക്കി. പതിമൂന്നാം വയസ്സിലായിരുന്നു വിവാഹം. പുലാമന്തോൾ പള്ളത്തു മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന തെറ്റായ ആചാരങ്ങൾക്കെതിരേ ആര്യ ശബ്ദമുയർത്തിത്തുടങ്ങി. ഭർത്താവിന്റെ പൂർണ്ണ പിന്തുണയും അവർക്കുണ്ടായിരുന്നു.
 
ഭർത്തൃപിതാവിന്റെ ആജ്ഞകളെ ലംഘിച്ചു. മാറുമറച്ചു നടക്കാൻ തുടങ്ങി. മറക്കുടയും ഘോഷയാത്രയും ഇല്ലാതെ ഇല്ലത്തിനു പുറത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. മറ്റു മതക്കാരുകൂടി പങ്കെടുത്ത സമ്മേളത്തിൽ സംബന്ധിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്